Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്പില്‍ അനന്തപത്മനാഭന്‍ വലിയരയന്റെ 277-ാമത് ജന്മദിനാഘോഷം നടത്തി
25/04/2018
ചെമ്പില്‍ അനന്തപത്മനാഭന്‍ വലിയരയന്റെ 277-ാമത് ജന്മദിനാഘോഷം മുന്‍കേന്ദ്രമന്ത്രി പി.സി തോമസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ചെമ്പില്‍ അനന്തപത്മനാഭന്‍ വലിയരയന്റെ സ്മാരകം ജന്മവനാട്ടില്‍ സ്ഥാപിക്കുന്നതിന് കേന്ദ്രഗവണ്‍മെന്റില്‍ ശ്രമം നടത്തുമെന്ന് മുന്‍കേന്ദ്രമന്ത്രി പി.സി തോമസ് പറഞ്ഞു. ചെമ്പിലരയന്റെ 277-ാമത് ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെമ്പിലരയന്‍ സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തില്‍ അയ്യര്‍കുളങ്ങര ഗാന്ധി സ്മൃതിഭവന്‍ മന്ദിരത്തില്‍ സംഘടിപ്പിച്ച ചടങ്ങിന് പ്രസിഡന്റ് പി.എസ് നന്ദനന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അജിത്ത് കുമാര്‍ തൈലംപറമ്പില്‍, മാനേജിംഗ് ട്രസ്റ്റി കലാദര്‍പ്പണം രവീന്ദ്രനാഥ്, നഗരസഭ അദ്ധ്യക്ഷ എസ്.ഇന്ദിരാദേവി, ഭൈമി വിജയന്‍, ജോസ്.ടി.ജോര്‍ജ്ജ്, സുരേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.