Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിഗ്രഹ ഘോഷയാത്ര നടത്തി
25/04/2018
തലയാഴം 120-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖ നിര്‍മ്മിച്ച ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കാനുള്ള ഗുരുദേവന്റെയും സരസ്വതി ദേവിയുടെയും സുബ്രഹ്മണ്യ സ്വാമിയുടെയും വിഗ്രഹ ഘോഷയാത്ര എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തലയാഴം 120-ാം നമ്പര്‍ ശാഖായോഗം നിര്‍മ്മിച്ച ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹങ്ങള്‍ അലംകൃതമായ വാഹനത്തില്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. ഗുരുദേവന്റെ പഞ്ചലോഹവിഗ്രഹവും, സരസ്വതി ദേവിയുടെയും സുബ്രഹ്മണ്യസ്വാമിയുടെയും വിഗ്രഹങ്ങളാണ് പ്രതിഷ്ഠ നടത്തുന്നത്. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ആശ്രമം സ്‌കൂള്‍ മൈതാനത്തുനിന്നും പുറപ്പെട്ട വിഗ്രഹ ഘോഷയാത്ര എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.പി സെന്‍, പി.പി സന്തോഷ്, കെ.വി പ്രസന്നന്‍, പി.വി വിവേക്, എസ്.ജയന്‍, ശാഖാ പ്രസിഡന്റ് ജി.ശശി, സെക്രട്ടറി എം.എസ് രാജേന്ദ്രന്‍, വൈസ് പ്രസിഡന്റ് പി.ടി നടരാജന്‍, എസ്.കെ സജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.