Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷിക സമ്മേളനവും ഭൂമിസമര്‍പ്പണവും നടത്തി.
24/04/2018
ഗുരുധര്‍മ്മ പ്രചാരണസഭ ആറാട്ടുകുളങ്ങര യൂണിറ്റിന്റെ വാര്‍ഷികവും ഭൂമി സമര്‍പ്പണവും സഭ ദേശീയ സെക്രട്ടറി ഗുരുപ്രസാദ് സ്വാമികള്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ആറാട്ടുകുളങ്ങര ഗുരുധര്‍മ്മ പ്രചാരണസഭ യൂണിറ്റിന്റെ വാര്‍ഷിക സമ്മേളനവും ഭൂമിസമര്‍പ്പണവും നടത്തി. ജില്ലാ പ്രസിഡന്റ് ബാബുരാജ് വട്ടോടിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ സഭ ദേശീയ സെക്രട്ടറി ഗുരുപ്രസാദ് സ്വാമികള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഭൂമി ദാനം നല്‍കിയ പുത്തന്‍തറ രാജഗോപാലന്‍, ഭാര്യ സുജാത, മികച്ച വിജയം നേടിയ ഡോ.അരുണ്‍.പി ഉള്ളാടന്തറ, ഡോ.അനീഷ് പള്ളത്തുചിറ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രത്തില്‍ പിന്നോക്ക സമുദായത്തില്‍ നിന്നും ശാന്തി നിയമനം ലഭിച്ച ജീവന്‍.ജി, സംസ്ഥാന നാടക അവാര്‍ഡ് ജേതാവ് ജൂലി ബിനു അത്തറ എന്നിവരെ ഗുരുപ്രസാദ് സ്വാമികള്‍ ചടങ്ങില്‍ ആദരിച്ചു. രക്ഷാധികാരി നീലാംബരന്‍ ഈട്ടുംപുറം, യൂണിറ്റ് പ്രസിഡന്റ് പി.കെ പ്രസന്നന്‍, സെക്രട്ടറി എ.സി ഷിനു, സുകുമാരന്‍ വാകത്താനം, പ്രതീഷ് പാനപ്പറമ്പില്‍, ഇ.എം സോമനാഥന്‍, സുജിത്ത് മാനസമന്ദിരം, രാജഗോപാലന്‍ പുത്തന്‍തറ, പി. കമലാസനന്‍, എന്നിവര്‍ പ്രസംഗിച്ചു.