Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.എസ്.ആര്‍.ടി.സി വൈക്കം ഡിപ്പോയോടുള്ള അവഗണന അവസാനിപ്പിക്കുക
27/01/2016

ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ യൂണിററ് കണ്‍വെന്‍ഷന്‍ എ.ഐ.ററി.യു.സി ഹാളില്‍ വച്ചു നടത്തി. യൂണിററ് പ്രസിഡന്റ് പി.ആര്‍ തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം സംസ്ഥാന ജന.സെ. എം.ജി.രാഹുല്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ ററി.എന്‍.രമേശന്‍, പി.സുഗതന്‍, എന്‍.അനില്‍ ബിശ്വാസ്, കെ.ഡി.വിശ്വനാഥന്‍, കെ.എസ്.രത്‌നാകരന്‍, പി.കെ.ജയകുമാര്‍, ആര്‍.സുരേഷ്, കെ.ജീവരാജന്‍, ആര്‍.ഭദ്രന്‍, അനൂപ് പുഷ്‌ക്കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ലാഭകരമായ കളക്ഷന്‍ നേടിയിരുന്ന ആലപ്പുഴ, തൊടുപുഴ, എറണാകുളം സര്‍വ്വീസുകള്‍ പുനരാരംഭിച്ച് ജനങ്ങളുടെ യാത്ര ദുരിതം പരിഹരിക്കണമെന്നും, വാഴമന-എഴുമാന്തുരുത്ത്, ഇടയാഴം-മെഡിക്കല്‍ കോളേജ് റൂട്ടുകളില്‍ കൂടുതല്‍ സര്‍വ്വീസുകള്‍ തുടങ്ങുമെന്നും യൂ.ഡി.എഫ് സര്‍ക്കാരിന്റെ വൈക്കം കെ.എസ്.ആര്‍, ടി.സി ഡിപ്പോയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി പി.ആര്‍.തിരുമേനി, പി.ശ്യാംദാസ് (സെക്രട്ടറി), എന്‍.സുരേശന്‍ (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു.