Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്ത് എല്‍.ഡി.എഫിന് തകര്‍പ്പന്‍ മുന്നേററം.
09/11/2015
വൈക്കത്ത് എല്‍.ഡി.എഫിന് തകര്‍പ്പന്‍ മുന്നേററം. ചെമ്പ്, മറവന്‍തുരുത്ത്, ഉദയനാപുരം, തലയാഴം, വെച്ചൂര്‍, വെള്ളൂര്‍ പഞ്ചായത്തുകളില്‍ വലിയ ഭൂരിപക്ഷത്തോടെ എല്‍.ഡി.എഫ് അധികാരം പിടിച്ചു. കഴിഞ്ഞ തവണ യു.ഡി.എഫിന് ഒപ്പം നിന്നിരുന്ന നഗരസഭയിലും ഇത്തവണ എല്‍.ഡി.എഫിനാണ് മുന്‍തൂക്കം. 12 സീററുകള്‍ എല്‍.ഡി.എഫ് നേടിയപ്പോള്‍ പത്ത് സീറ്റുകള്‍ മാത്രമാണ് യു.ഡി.എഫിന് ലഭിച്ചത്. രണ്ട് കോണ്‍ഗ്രസ് വിമതരും ജയം കണ്ടു. ചെമ്പ് ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫ് ഭരണം നിലനിര്‍ത്തി. എല്‍.ഡി.എഫ് പത്ത് സീററില്‍ തകര്‍പ്പന്‍ വിജയം നേടിയപ്പോള്‍ യു.ഡി.എഫ് നാല് സീററിലൊതുങ്ങി. ഒരു വാര്‍ഡില്‍ സ്വതന്ത്രന്‍ വിജയിച്ചു. എല്‍.ഡി.എഫില്‍ സി.പി.എം ഏഴിലും സി.പി.ഐ മൂന്ന് സീററിലും വിജയം കണ്ടു. നാലാം വാര്‍ഡില്‍ നിലവിലെ ആംഗം സി.പി.ഐയിലെ കെ.ആര്‍ ചിത്രലേഖ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. പി.വി സുരേന്ദ്രനെതിരെ തകര്‍പ്പന്‍ വിജയം നേടി. ഉദയനാപുരം ഗ്രാമപഞ്ചായത്തില്‍ 17 വാര്‍ഡുകളില്‍ 14ഉം എല്‍.ഡി.എഫ് പിടിച്ചു. കോണ്‍ഗ്രസിന് മൂന്ന് സീററ് മാത്രമാണ് ലഭിച്ചത്. സി.പി.എമ്മിന് ഒന്‍പതും സി.പി.ഐക്ക് അഞ്ചും സീററ് ലഭിച്ചു. മറവന്‍തുരുത്ത് പഞ്ചായത്തില്‍ യു.ഡി.എഫില്‍ നിന്ന് വ്യക്തമായ ഭൂരിപക്ഷത്തോടെ എല്‍.ഡി.എഫ് ഭരണം പിടിച്ചു. പത്ത് സീററുകള്‍ എല്‍.ഡി.എഫിന് ലഭിച്ചു. സി.പി.എം എട്ട്, സി.പി.ഐ രണ്ട്. കോണ്‍ഗ്രസ് അഞ്ച് എന്നിങ്ങനെയാണ് കക്ഷിനില. വെള്ളൂര്‍ ഗ്രാമപഞ്ചായത്തിലും ജനവിധി എല്‍.ഡി.എഫിനെ തുണച്ചു. എല്‍.ഡി.എഫ് ഒന്‍പത് സീററില്‍ വിജയിച്ചപ്പോള്‍ യു.ഡി.എഫ് ഏഴ് സീററാണ് നേടനായത്. എല്‍.ഡി.എഫില്‍ സി.പി.എമ്മിന് ഏഴും സി.പി.ഐക്ക് രണ്ടും സീററുലഭിച്ചു. ടി.വി പുരം ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും ആറ് സീററുവീതം പങ്കിട്ടു. ഒരു സീററില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥി വിജയിച്ചു. എല്‍.ഡി.എഫില്‍ സി.പി.എമ്മിന് നാലും സി.പി.ഐക്ക് രണ്ടും സീററ് ലഭിച്ചു. തലയാഴം ഗ്രാമപഞ്ചായത്തിലും എല്‍.ഡി.എഫ് വന്‍നേട്ടം കൊയ്തു. 13 സീററില്‍ സി.പി.ഐ ആറ് സീററിലും സി.പി.എം ഏഴ് സീററിലും വിജയിച്ചപ്പോള്‍ രണ്ട് സീററില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്. കേരള കോണ്‍ഗ്രസ് മത്സരിച്ച ഒരു വാര്‍ഡുകളിലെല്ലാം തോററു. വെച്ചൂര്‍ പഞ്ചായത്തിലും ജനവിധി എല്‍.ഡി.എഫിന് അനുകൂലമായി. എല്‍.ഡി.എഫ് ഒന്‍പത് സീററ് നേടിയപ്പോള്‍ യു.ഡി.എഫിന് നാല് സീററുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സി.പി.എം ഏഴ്, സി.പി.ഐ രണ്ട്, കോണ്‍ഗ്രസ് മൂന്ന്, കേരള കോണ്‍ഗ്രസ് ഒന്ന് എന്നിങ്ങനെയാണ് വെച്ചൂരിലെ കക്ഷിനില.