Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മദ്യം കഴിച്ച രണ്ടു വിദ്യാര്‍ത്ഥികള്‍ ഗുരുതരാവസ്ഥയില്‍
24/04/2018

വൈക്കം: വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനിടയില്‍ രഹസ്യമായി മദ്യം നുകര്‍ന്ന നാലു വിദ്യാര്‍ത്ഥികളില്‍ രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ബ്രഹ്മമംഗലത്തിനടുത്തുള്ള ചേമ്പാലപ്പള്ളില്‍ പാടശേഖരത്തിലാണ് മദ്യം നുകര്‍ന്ന് വിദ്യാര്‍ത്ഥികളെ അബോധാവസ്ഥയില്‍ കാണുന്നത്. 10, 11, 12 വയസ്സുള്ള വിദ്യാര്‍ത്ഥികളാണ് മദ്യം രുചിച്ചത്. മദ്യപാനത്തിനുശേഷം ഇവര്‍ കൊടുംവെയിലത്ത് കുത്തിയിരുന്നു. ഇതാണ് ഇവരുടെ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളാകാന്‍ ഇടയാക്കിടയത്. ഒരു ലിറ്ററോളം വരുന്ന മദ്യം ഇവര്‍ തനിച്ചു കുടിച്ചുതീര്‍ത്തതായാണ് അറിയുന്നത്. വെളളം ചേര്‍ത്തിട്ടില്ലെന്നും പറയുന്നു. അഞ്ചുപേര്‍ ഉണ്ടായിരുന്ന സംഘത്തിലെ ഒരാളെ വൈകുന്നേരത്തോടെ കണ്ടെത്തി. ഇവനാണ് സംഭവത്തിലെ പ്രധാനി. അബോധാവസ്ഥയില്‍ കിടന്ന വിദ്യാര്‍ത്ഥികളെ ഗ്രാമപഞ്ചായത്ത് അംഗം വിവരം അറിയിച്ചതിനെ തുടര്‍ന്ന് തലയോലപ്പറമ്പ് പോലീസ് എത്തിയാണ് ആശുപത്രിയില്‍ ആക്കുന്നത്. വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയശേഷം ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടര്‍ന്ന് ഡി.വൈ.എസ്.പി കെ.സുഭാഷ്, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി. വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം എങ്ങനെ കിട്ടി എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്.