Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പോത്തോടില്‍ ഹനുമാന്‍ സ്വാമിക്ഷേത്രത്തില്‍ പത്താമുദയ മഹോത്സവം നടത്തി
24/04/2018
പടിഞ്ഞാറെക്കര പോത്തോടില്‍ ഹനുമാന്‍സ്വാമി ക്ഷേത്രത്തില്‍ പത്താമുദയ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രം തന്ത്രി പാണാവള്ളി ഷാജി അരവിന്ദ് ബ്രഹ്മകലശ പൂജ നടത്തുന്നു.

വൈക്കം: പത്താമുദയ മഹോത്സവത്തിന്റെ ഭാഗമായി പടിഞ്ഞാറെക്കര പോത്തോടില്‍ ഹനുമാന്‍ സ്വാമിക്ഷേത്രത്തില്‍ സര്‍പ്പത്തിന് തളിച്ചുകൊട, മഹാഗണപതിഹോമം, മഹാപ്രസാദമൂട്ട്, താലപ്പൊലി, തടി തുള്ളല്‍ എന്നിവ നടത്തി. തന്ത്രി പാണാവള്ളി ഷാജി അരവിന്ദന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ രാവിലെ ബ്രഹ്മകലശപൂജ നടത്തി. ശാന്തി സനോജ് സഹകാര്‍മ്മികത്വം വഹിച്ചു. ഉത്സവാഘോഷത്തിന്റെ പ്രധാന വഴിപാടായ തടി എഴുന്നള്ളിപ്പ് രാത്രി 9ന് വിവിധകേന്ദ്രങ്ങളില്‍ നിന്ന് ക്ഷേത്രത്തിലെത്തി. ക്ഷേത്രം പ്രസിഡന്റ് മനോഹരന്‍, സെക്രട്ടറി പ്രശാന്ത് പോത്തോടി, അമ്പിളി, ദിനില്‍, ഗിരിജ പാണയില്‍, ശിവന്‍ മുച്ചാത്ത്, അമല്‍, പൊന്നപ്പന്‍, സതീഷ് എന്നിവര്‍ നേതൃത്വം നല്‍കി.