Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശാസ്ത്രയുഗത്തിന്റെ ഋഷിയാണ് ശ്രീനാരായണഗുരുദേവനെന്ന് ശിവഗിരിമഠം സച്ചിദാനന്ത സ്വാമികള്‍
23/04/2018
വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍ നടത്തിയ ശ്രീനാരായണ ദിവ്യപ്രബോധന ധ്യാനത്തിന്റെ സമാപന ദിവസം നടന്ന വിളക്കുപൂജ

വൈക്കം: ശാസ്ത്രയുഗത്തിന്റെ ഋഷിയാണ് ശ്രീനാരായണഗുരുദേവനെന്ന് ശിവഗിരിമഠം സച്ചിദാനന്ത സ്വാമികള്‍ പറഞ്ഞു. വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍ നടത്തിയ ശ്രീനാരായണ ദിവ്യപ്രബോധന ധ്യാനത്തിന്റെ സമാപനദിവസം നടന്ന സര്‍വ്വൈശ്വര്യ പൂജയില്‍ ആത്മീയ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്പലത്തില്‍ ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ശാസ്ത്രസാങ്കേതിക വിദ്യ പഠിപ്പിക്കാന്‍ ഉപദേശിച്ചത് ഗുരുവിന്റെ ദീര്‍ഘവീഷണമാണെന്ന് സ്വാമികള്‍ പറഞ്ഞു. ആധുനിക പരിഷ്‌കൃത രാജ്യങ്ങളിലും ഗുരുദേവ ദര്‍ശനം സ്വീകാര്യമായി. 54 ശാഖായോഗങ്ങളിലെ രണ്ടായിരത്തി അഞ്ഞുറോളം സ്ത്രീകള്‍ വ്രതശുദ്ധിയോടെ വിളക്കുപൂജയില്‍ പങ്കെടുത്തു. ശിവഗിരിമഠത്തിലെ ചൈതന്യസ്വാമികള്‍ രചിച്ച അഷ്ടോത്തര ശതനാമാവലിയിലെ 108 മന്ത്രങ്ങളാണ് ഉരുവിട്ടത്. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ്, സെക്രട്ടറി എം.പി സെന്‍, പി.പി സന്തോഷ്, മണി മോഹന്‍, ലൈല ചെല്ലപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി.