Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഹാദേവക്ഷേത്രത്തിലും പരിസരപ്രദേശങ്ങളിലും ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി
23/04/2018
മഹാദേവക്ഷേത്രത്തില്‍ ജീവനക്കാരും ഉപദേശകസമിതിയും ഭക്തജനങ്ങളും ചേര്‍ന്നു നടത്തുന്ന ശുചീകരണ പ്രവര്‍ത്തനം നിയമവകുപ്പ് സെ്ക്രട്ടറി ബി.ജി ഹരിന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മഹാദേവക്ഷേത്രവും പരിസരവും ക്ഷേത്രത്തിലെ ജീവനക്കാരുടെയും ഉപദേശക സമിതിയുടെയും ഭക്തജനങ്ങളുടെയും കൂട്ടായ്മയില്‍ വൃത്തിയാക്കാന്‍ തുടങ്ങി. ചുറ്റമ്പലത്തിനകത്ത് പടരുന്ന പുല്ലുകളും ക്ഷേത്ര മതില്‍ക്കകത്തെ പച്ചക്കാടുകളും മറ്റു മാലിന്യങ്ങളും നീക്കം ചെയ്യാനാണ് ആദ്യശ്രമം. ചുറ്റമ്പല ചുവരുകളിലെ എണ്ണക്കറകള്‍ കഴുകി വൃത്തിയാക്കും. ഇത്തരത്തിലുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഓരോ മൂന്ന് മാസം കൂടുമ്പോഴും ക്ഷേത്രവളപ്പില്‍ നടത്തുമെന്ന് ഉപദേശകസമിതി പ്രസിഡന്റ് ഡി.സോമന്‍ കടവില്‍ പറഞ്ഞു. ക്ഷേത്രത്തിന്റെ പലഭാഗങ്ങളിലായുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്ത് ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. നിയമവകുപ്പ് സെക്രട്ടറി ബി.ജി ഹരീന്ദ്രനാഥ് ചുറ്റമ്പലത്തിനകത്ത് നടന്ന ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വി.കൃഷ്ണകുമാര്‍, അഡ്വക്കേറ്റ് കമ്മീഷണര്‍ പി. രാജീവ്, സെക്രട്ടറി പി.എന്‍ സന്തോഷ് കുമാര്‍, എം.എസ് മധു, എ.രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.