Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുന:പ്രതിഷ്ഠാ വാര്‍ഷികവും മഹാപ്രസാദഊട്ടും നടത്തി.
23/04/2018
കുലശേഖരമംഗലം ഉമാമഹേശ്വരക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാവാര്‍ഷികത്തിന്റെയും മഹാപ്രസാദഊട്ടിന്റെയും ദീപപ്രകാശനം തന്ത്രി ഇണ്ടംതുരുത്തി നീലകണ്ഠന്‍ നമ്പൂതിരി നിര്‍വ്വഹിക്കുന്നു.

വൈക്കം: പുന:പ്രതിഷ്ഠാ വാര്‍ഷികവും മഹാപ്രസാദഊട്ടും നടത്തി. കുലശേഖരമംഗലം ഉമാമഹേശ്വര ക്ഷേത്രത്തില്‍ നടന്ന ചടങ്ങിന് ക്ഷേത്രം തന്ത്രി ഇണ്ടംതുരുത്തി നീലകണ്ഠന്‍ നമ്പൂതിരി, ഇണ്ടംതുരുത്തി വി.മുരളീധരന്‍ നമ്പൂതിരി, മേല്‍ശാന്തി ഹരീഷ് പോറ്റി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഉത്സവത്തിലെ പ്രധാന ചടങ്ങായ പ്രസാദഊട്ടിന്റെ ദീപപ്രകാശനം ത്രികാലപൂജയ്ക്ക് ശേഷം തന്ത്രി ഇണ്ടംതുരുത്തി നീലകണ്ഠന്‍ നമ്പൂതിരി നിര്‍വ്വഹിച്ചു. ശേഷം സര്‍വ്വൈശ്വര്യപൂജയും നടത്തി. ചടങ്ങുകള്‍ക്ക് കണ്‍വീനര്‍ എം.കെ ചക്രപാണി, സെക്രട്ടറി രാജന്‍ ആചാരി, ഇ.ടി പൊന്നപ്പന്‍ ആചാരി, ആര്‍.ലക്ഷ്മണന്‍ ആചാരി, കെ.എല്‍ രാജരത്‌നം എന്നിവര്‍ നേതൃത്വം നല്‍കി.