Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അന്യസംസ്ഥാന തൊഴിലാളികള്‍ കൊട്ടവള്ളത്തില്‍ ഉടക്കുവലയെറിഞ്ഞ് മൂവാററുപുഴയാററില്‍ നിന്നും മീന്‍പിടുത്തം
27/01/2016
അന്യസംസ്ഥാന തൊഴിലാളികള്‍ കൊട്ടവള്ളത്തില്‍ ഉടക്കുവലയെറിഞ്ഞ് മൂവാററുപുഴയാററില്‍ നടത്തുന്ന മീന്‍പിടുത്തം.

വേമ്പനാട്ടു കായലില്‍ ഇത്രയധികം മത്സ്യസമ്പത്ത് ഉണ്ടായിരുന്നോ എന്ന് അതിശയിപ്പിക്കുന്ന കാഴ്ചയാണ് അന്യസംസ്ഥാന തൊഴിലാളികളിലൂടെ അറിഞ്ഞു കൊണ്ടിരിക്കുന്നത്. രാവിലെയും വൈകുന്നേരവും കൊട്ടവള്ളത്തില്‍ ഉടക്കുവലയെറിഞ്ഞ് മണിക്കൂറുകള്‍ കഴിയുമ്പോള്‍ ഇവര്‍ വാരിക്കൂട്ടുന്നത് മത്സ്യങ്ങളുടെ ചാകരയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉദയനാപുരം, നേരേകടവ്, മാക്കേക്കടവ്, തോട്ടുവക്കം, വൈക്കം ബോട്ടുജെട്ടി പ്രദേശങ്ങളില്‍ ഇവര്‍ വലയെറിഞ്ഞ് വാരിക്കൂട്ടുന്നത് മത്സ്യങ്ങളുടെ ചാകരയാണ്. കരിമീന്‍, കൂരി, നങ്ക്, പള്ളത്തി, പരല്‍, ചെമ്മീന്‍, ഞണ്ട്, തെരണ്ടി എന്നീ മത്സ്യങ്ങള്‍ വല നിറയെ ഇവര്‍ക്ക് ലഭിക്കുകയാണ്. ഇതോടെ കുറഞ്ഞവിലയ്ക്ക് കായല്‍ മത്സ്യങ്ങള്‍ രുചിക്കുവാനും നാട്ടുകാര്‍ക്ക് സാധിക്കുന്നുണ്ട്. മത്സ്യങ്ങളുടെ പ്രചാരം ഏറിയതോടെ നാടിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് കോവിലകത്തുംകടവ്, ടി.വി പുരം, ഉല്ലല, മുറിഞ്ഞപുഴ ഫിഷിംഗ് ലാന്റ് എന്നിവിടങ്ങളിലേക്ക് മത്സ്യങ്ങള്‍ വാങ്ങാനെത്തുന്നവരുടെ തിരക്ക് ഏറിയിരിക്കുകയാണ്. അന്യസംസ്ഥാനക്കാരുടെ മീന്‍പിടുത്തം കായല്‍, പുഴ മത്സ്യങ്ങളുടെ വില വളരെയധികം കുറച്ചിട്ടുണ്ട്. ഇതിനിടയില്‍ മൂവാററുപുഴയാറിലും പുഴമത്സ്യങ്ങള്‍ ഏറിയിരിക്കുകയാണ്. അന്യ സംസ്ഥാന തൊഴിലാളികളുടെ ഉടക്കുവലയില്‍ കൂടുതല്‍ കുടുങ്ങുന്നത് പുല്ലന്‍, മഞ്ഞക്കൂരി, കുയില്‍ മത്സ്യങ്ങളാണ്. കരിമീന്‍ വളരെക്കുറച്ച് മാത്രമാണ് ലഭിക്കാറുള്ളതെന്നും ഇവര്‍ പറയുന്നു. ഇവരുടെ വലയെറിയലും കൊട്ടവള്ളം തുഴച്ചിലും മീന്‍പിടുത്തവുമെല്ലാം കാണാന്‍ പുഴയോരങ്ങളില്‍ നിരവധി ആളുകളാണ് രാവിലെയും വൈകുന്നേരവുമെല്ലാം എത്തുന്നത്. വേമ്പനാട്ടു കായലില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ കൊട്ടവള്ളത്തില്‍ നടത്തുന്ന മീന്‍പിടുത്തത്തില്‍ സാക്ഷ്യം വഹിക്കാന്‍ കുരുന്നുകള്‍ പോലും കണ്‍തുറന്നിരിക്കുന്നത് കാണാനെത്തുന്നവര്‍ക്ക് വലിയ അനുഭൂതിയും അതിനോടൊപ്പം ഏറെ നൊമ്പരങ്ങളുമാണ് നല്‍കുന്നത്.