കൗണ്ടി ക്രിക്കറ്റ് ടൂര്‍ണമെന്റ്
23/04/2018
വൈക്കം: എ.ഐ.വൈ.എഫ് ടി.വി പുരം നോര്‍ത്ത് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജയപ്രകാശ് സ്മാരക കൗണ്ടി ക്രിക്കറ്റ് ടൂര്‍ണമെന്റ് ചെമ്മനത്തുകര എന്‍.എസ്.എസ് കരയോഗം ഗ്രൗണ്ടില്‍ ആരംഭിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം എസ്.ബിജു, മേഖലാ പ്രസിഡന്റ് എസ്.പ്രതാപന്, അനൂപ് കുമാര്‍, വിഷ്ണു, അനീഷ്, അജീഷ്, എം.പി ഷാജി എന്നിവര്‍ പ്രസംഗിച്ചു.