Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇടിമിന്നലേറ്റ് വീടിന് വിള്ളല്‍ സംഭവിച്ചു
19/04/2018
മഴയോടൊപ്പമുണ്ടായ ഇടിമിന്നലില്‍ വല്ലകം ചോലംകേരില്‍ മോഹനന്റെ വീടിന്റെ മേല്‍ക്കൂരയ്ക്കും ഭിത്തിക്കും നാശം സംഭവിച്ച നിലയില്‍

വൈക്കം: ഉദയനാപരും പഞ്ചായത്തിലെ 10-ാം വാര്‍ഡില്‍ വല്ലകം ചോലംകേരി മോഹനന്റെ വീടിന്റെ മേല്‍ക്കൂരയ്ക്കും ചുമരുകള്‍ക്കും കനത്തമഴയോടൊപ്പമുണ്ടായ ഇടിമിന്നലില്‍ കേടുപാടുകള്‍ സംഭവിച്ചു. ഓടുമേഞ്ഞ വീടിന്റെ അടിത്തറയ്ക്കും ചുമരുകള്‍ക്കും മേല്‍ക്കൂരയ്ക്കുമാണ് വിള്ളല്‍ സംഭവിച്ചത്. വീടിന്റെ ചെറിയൊരു ഭാഗം വലിയ ശബ്ദത്തോടെ ഉണ്ടായ മിന്നലില്‍ നിലം പൊത്തി. ബാങ്ക് വായ്പ എടുത്തു നിര്‍മ്മിച്ച വീടിന്റെ പണി പൂര്‍ത്തിയാകുന്നതിന് മുമ്പുണ്ടായ ദുരന്തം മോഹനനെ മനോവിഷമത്തിലാക്കിയിരിക്കുകയാണ്. വീടിന്റെ പുനര്‍നിര്‍മ്മാണം സാധ്യമാകണമെങ്കില്‍ സര്‍ക്കാരിന്റെ അടിയന്തിര സഹായം ലഭ്യമാകണമെന്ന് മോഹനന്‍ പറഞ്ഞു.