Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദേശതാലപ്പൊലി നടത്തി.
19/04/2018
കോവിലകത്തുംകടവ് ശ്രീമഹാഭദ്രകാളി ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ ദേശതാലപ്പൊലി

വൈക്കം: കോവിലകത്തുംകടവ് ശ്രീ മഹാഭദ്രകാളി ക്ഷേത്രത്തിലെ മേടഭരണി ഉത്സവത്തിന്റെ ഭാഗമായി ദേശതാലപ്പൊലി നടത്തി. വൈക്കം ബോട്ടുജെട്ടി മൈതാനത്തു നിന്നും പുറപ്പെട്ട താലപ്പൊലിക്ക് വാദ്യമേളങ്ങളും മുത്തുകുടകളും ദൃശ്യചാരുതയേകി. ക്ഷേത്രം തന്ത്രി കുഴിക്കാട്ടില്ലത്ത് അഗ്നിശര്‍മ്മന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട്, മേല്‍ശാന്തി ഇണ്ടംതുരുത്തി മുരളീധരന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ച ചടങ്ങിന് ക്ഷേത്രം പ്രസിഡന്റ് ദേവരാജന്‍, സെക്രട്ടറി ശിവദാസ് നാരായണന്‍, എം.കെ മോഹനന്‍, കെ.വി ജയന്‍, ലളിതാ ഷണ്‍മുഖന്‍, സരിത പ്രിന്‍സ്, വിജയലക്ഷ്മി, രഘുവരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.