കേരള മുനിസിപ്പല്‍ ആന്റ് കോര്പ്പറേഷന് സ്റ്റാഫ് യൂണിയന് സമ്മേളനം നടത്തി.
19/04/2018
ുനിസിപ്പല് ആന്റ് കോര്പ്പറേഷന് സ്റ്റാഫ് യൂണിയന് വൈക്കം യൂണിറ്റ് സമ്മേളനം കൗണ്‍സിലര്‍ പി.ശശിധരന് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: വൈക്കം സത്യാഗ്രഹ സ്മാരക ഹാളില്‍ കേരള മുനിസിപ്പല്‍ ആന്റ് കോര്പ്പറേഷന് സ്റ്റാഫ് യൂണിയന് സമ്മേളനം നടത്തി. നഗരസഭാ കൗണ്‍സിലര്‍ പി.ശശിധരന് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിന് പ്രസിഡന്റ് കെ.സി ഷാജി അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ എസ്.ഇന്ദിരാദേവി, കൗണ്‍സിലര്‍ അംബരീഷ് ജി വാസു, സി.ബി ഹരികൃഷ്ണന്, വി.ആര് മനു, വി.മായ എന്നിവര്‍ പ്രസംഗിച്ചു. യൂണിറ്റ് ഭാരവാഹികളായി കെ.സി ഷാജി (പ്രസിഡന്റ്), വി.ആര് മനു (സെക്രട്ടറി), വി.മായ (വൈസ് പ്രസിഡന്റ്), ശ്രീകുമാര്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.