Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചട്ടമ്പിസ്വാമികളുടെ 94-ാമത് സമാധി ദിനാചരണം നടത്തി.
19/04/2018
താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ ചടമ്പി സ്വാമികളുടെ 94-ാമത് സമാധി ദിനാചരണ സമ്മേളനം യൂണിയന്‍ പ്രസിഡന്റ് ഡോ. സി.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ നേതൃത്വത്തില്‍ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 94-ാമത് സമാധി ദിനാചരണം നടത്തി. യൂണിയന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സ്വാമികളുടെ ഛായചിത്രം അലങ്കരിച്ചശേഷം ദീപം തെളിയിച്ച് പുഷ്പാര്‍ച്ചന നടത്തി. മന്നം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, കരയോഗാംഗങ്ങള്‍, യൂണിയന്‍ ഭാരവാഹികള്‍, വനിതാ യൂണിയന്‍ ഭാരവാഹികള്‍, ബാലസമാജം തുടങ്ങിയ പ്രതിനിധികള്‍ പുഷ്പാര്‍ച്ചന നടത്തി. പ്രസിഡന്റ് ഡോ.സി.ആര്‍ വിനോദ് കുമാര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മധു അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സെക്രട്ടറി കെ.വി വേണുഗോപാല്‍, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എന്‍.ജി ബാലചന്ദ്രന്‍, എം.എസ്.എസ്.എസ് പ്രസിഡന്റ് എം.ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.