Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തീപ്പാലം തീര്‍ത്തു പ്രതിഷേധ സമരം നടത്തി.
18/04/2018
കാട്ടിക്കുന്ന് തുരുത്തേല്‍പാലം യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തുരുത്ത് വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രതീകാത്മകമായി പുഴക്ക് കുറുകെ തീപ്പാലം തീര്‍ത്തു പ്രതിഷേധിക്കുന്നു.

വൈക്കം: കാട്ടിക്കുന്ന് തുരുത്തേല്‍പാലം യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതീകാത്മകമായി പുഴയ്ക്ക് കുറുകെ തീപ്പാലം തീര്‍ത്തു പ്രതിഷേധ സമരം നടത്തി. തുരുത്ത് വികസന സമിതിയുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്. ചെമ്പ് പഞ്ചായത്തിലെ 15-ാം വാര്‍ഡിനെ രണ്ടു കരകളിലായി വിഭജിക്കുന്ന മൂവാറ്റുപുഴയാറിന്റെ കൈവഴിയായ ആറിനു കുറുകെയാണ് പാലം നിര്‍മ്മിക്കേണ്ടത്. ഭൂരിഭാഗം വരുന്ന പട്ടികജാതി കുടുംബങ്ങളാണ് വെള്ളത്താല്‍ ചുറ്റപ്പെട്ട ഒറ്റപ്പെട്ട പ്രദേശമായ തുരുത്തേല്‍ ഗ്രാമത്തില്‍ താമസിക്കുന്നത്. തുരുത്തിലുള്ളവര്‍ക്ക് മറ്റുപ്രദേശങ്ങളുമായി ബന്ധപ്പെടുന്നതിന് കടത്തുവളളം മാത്രമാണ് ഏകാശ്രയം. വിദ്യാര്‍ത്ഥികളും സര്‍ക്കാര്‍ ജീവനക്കാരും, മറ്റു തൊഴിലാളികളുമെല്ലാം, ഈ കടത്തിനെയാണ് ആശ്രയിക്കുന്നത്. തുരുത്തുനിവാസികളുടെ പാലമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പാലത്തിനു വേണ്ടി മണ്ണു പരിശോധന നടത്തി എല്‍.ബി.എസ് വഴി പൊതുമരാമത്ത് വകുപ്പിന് പ്ലാന്‍ സമര്‍പ്പിച്ചിട്ട് വര്‍ഷം ആറു കഴിഞ്ഞു. എന്നാല്‍ തുടര്‍നടപടികളൊന്നുമായിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതിഷേധ സമരം നടത്തിയത്. കടത്തുകടവില്‍ നടന്ന യോഗത്തില്‍ എഴുത്തുകാരന്‍ കെ.എം സലിംകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സമിതി ചെയര്‍മാന്‍ ചമയം ശശി, വാര്‍ഡ് മെമ്പര്‍ സ്മിത പ്രിന്‍സ്, പി.ഡി പ്രതീഷ് എന്നിവര്‍ പ്രസംഗിച്ചു.