Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷിക സമ്മേളനം നടത്തി.
18/04/2018
കെ.എസ്.ഇ ബോര്‍ഡ് പെന്‍ഷനേഴ്‌സ് ആസ്സോസിയേഷന്‍ വൈക്കം ഡിവിഷന്‍ വാര്‍ഷിക സമ്മേളനം സംസ്ഥാന സെക്രട്ടറി ബി.ശശികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കെ.എസ്.ഇ ബോര്‍ഡ് പെന്‍ഷനേഴ്‌സ് ആസ്സോസിയേഷന്‍ വൈക്കം ഡിവിഷന്‍ വാര്‍ഷിക സമ്മേളനം നടത്തി. പ്രസിഡന്റ് സി.കെ കുമാരമോഹനന്‍ നായരുടെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനം സംസ്ഥാന സെക്രട്ടറി ബി.ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. 75 വയസ്സ് പൂര്‍ത്തിയ അംഗങ്ങളെ പൊന്നാടയണിയിച്ചാദരിച്ചു. സംഘടനയില്‍ നിന്നുള്ള ചികിത്സാ സഹായവിതരണവും നടന്നു. 2017-18 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടും വരവുചെലവു കണക്കും യോഗം അംഗീകരിച്ചു. സംസ്ഥാന ട്രഷറര്‍ കെ.രാമചന്ദ്രന്‍പിള്ള, ബേബി സി കോര, ചന്ദ്രസേനകുറുപ്പ്, എ.സെയ്ഫുദ്ദീന്‍, കെ.വിജയന്‍, ആര്‍.രാജേന്ദ്രന്‍, എന്‍.കരുണാകരന്‍ ആചാരി, ടി.ആര്‍ ശശികുമാര്‍, പി.എന്‍ അശോകന്‍, ജി.ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി സി.കെ കുമാരമോഹനന്‍ നായര്‍ (പ്രസിഡന്റ്), കെ.വിജയന്‍ (വൈസ് പ്രസിഡന്റ്), ചന്ദ്രസേനകുറുപ്പ് (സെക്രട്ടറി), ആര്‍.രാജേന്ദ്രന്‍ (ജോയിന്റ് സെക്രട്ടറി), സി.ടി കുര്യാക്കോസ് (ഖജാന്‍ജി), എ.സെയ്ഫുദ്ദീന്‍ (കേന്ദ്രകമ്മറ്റിയംഗം) എന്നിവരെ തെരഞ്ഞെടുത്തു.