Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബസംഗമവും വിഷുകൈനീട്ട വിതരണവും നടത്തി.
18/04/2018
118-ാം നമ്പര്‍ കൊതവറ എസ്.എന്‍.ഡി.പി ശാഖാ യോഗത്തിന്റെ കുടുംബസംഗമവും വിഷുക്കൈനീട്ട വിതരണവും യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: 118-ാം നമ്പര്‍ കൊതവറ എസ്.എന്‍.ഡി.പി ശാഖാ യോഗത്തിന്റെയും ടി.കെ മാധവന്‍ കുടുംബയൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ കുടുംബസംഗമവും ശാഖയിലെ മുതിര്‍ന്ന അംഗങ്ങള്‍ക്കുള്ള വിഷുകൈനീട്ട വിതരണവും നടത്തി. ശാഖപ്രസിഡന്റ് വി.വി ഷാജിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ സംഗമത്തില്‍ യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.എസ് കരുണാകരന്‍, ഷീല ഷിബു, കെ.വി പ്രസന്നന്‍, കെ.ടി അനില്‍കുമാര്‍, രാജേഷ് കാപ്പള്ളില്‍, മജികുമാര്‍, പി.ടി അരവിന്ദ്, സൗമ്യ സുനില്‍, സാനു കരിയില്‍ എന്നിവര്‍ പ്രസംഗിച്ചു.