Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രവര്‍ത്തക സമ്മേളനവും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കലും നടത്തി.
18/04/2018
ഓള്‍ ഇന്ത്യ അണ്‍ഓര്‍ഗനൈസ്ഡ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസിന്റെ വൈക്കം നിയോജകമണ്ഡലം സമ്മേളനം ജില്ലാ പ്രസിഡന്റ് എസ്. രാജീവ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഓള്‍ ഇന്ത്യ അണ്‍ഓര്‍ഗനൈസ്ഡ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് വൈക്കം നിയോജക മണ്ഡലം പ്രവര്‍ത്തക സമ്മേളനവും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കലും നടത്തി. വ്യാപാരഭവനില്‍ നടന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് എസ്. രാജീവ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ആര്‍ ഷാജി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ തേനംമാക്കല്‍ മുഖ്യപ്രഭാഷണം നടത്തി. അക്കരപ്പാടം ശശി, അബ്ദുള്‍സലാം റാവുത്തര്‍, ജെയ്‌ജോണ്‍ പേരയില്‍, വി.സമ്പത്ത് കുമാര്‍, പി.എന്‍ ബാബു, ടി.എം ഷെറീഫ്, ജയിംസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.