Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പട്ടടക്കരി പാടശേഖരത്തിലേക്ക് പെട്ടിയും പറയും പമ്പിംഗ് മോട്ടോര്‍ സംവിധാനവും നല്‍കി
18/04/2018
വെച്ചൂര്‍ പട്ടടക്കരി പാടശേഖരത്തിലെ പെട്ടിയും പറയും പമ്പിംഗ് സംവിധാനവും പഞ്ചായത്ത് പ്രസിഡന്റ് പി. ശകുന്തള ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വെച്ചൂര്‍ പഞ്ചായത്തിലെ പട്ടടക്കരി പാടശേഖരത്തിലേക്ക് പെട്ടിയും പറയും പമ്പിംഗ് മോട്ടോര്‍ സംവിധാനവും എത്തി. വെച്ചൂര്‍ ഗ്രാമപഞ്ചായത്തിന്റെയും വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെയും പദ്ധതിയില്‍പ്പെടുത്തിയാണ് ഇവ നല്‍കിയത്. ദീര്‍ഘകാലമായി പെട്ടിയുടെയും പറയുടെയും പമ്പിംഗ് സംവിധാനത്തിന്റെയും അഭാവം മൂലം കൃഷിനാശവും പാഴ്ച്ചിലവുകളും കര്‍ഷകരെ ദുരിതത്തിലാക്കിയിരുന്നു. പുതിയ സംവിധാനം കൈവന്നതോടെ 148 ഏക്കര്‍ വരുന്ന പാടശേഖരത്തിന് ഇനി ഉണര്‍വാകുമെന്ന് കര്‍ഷകര്‍ പറഞ്ഞു. എഴുപതോളം വരുന്ന കര്‍ഷകര്‍ കൃഷിക്ക് നേതൃത്വം നല്‍കും. മോട്ടോര്‍ ഷെഡ് പാടശേഖരത്ത് സ്ഥാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ശകുന്തള പെട്ടിയും പറയും പമ്പിംഗ് സംവിധാനവും ഉദ്ഘാടനം ചെയ്തു. പാടശേഖരസമിതി പ്രസിഡന്റ് എന്‍.മണിയപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ജൂലി ലൂക്ക്, ശ്രീദേവി ജയന്‍, ഇ.എന്‍ ദാസപ്പന്‍, പ്രദീപ് കല്ലിത്തറ, വിശ്വംഭരന്‍ നമ്പൂതിരിമറ്റം എന്നിവര്‍ പ്രസംഗിച്ചു.