Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിഷു ഉത്സവത്തിന്റെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ അരിയേറിനുശേഷം നട അടച്ചു.
17/04/2018
മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ നടയടപ്പിന്റെ മുന്നോടിയായി നടന്ന എരിതേങ്ങ തീ ഇടല്‍

വൈക്കം: വിഷു ഉത്സവത്തിന്റെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ അരിയേറിനുശേഷം നട അടച്ചു. ഭഗവതി മധുരാപുരിയിലേക്ക് പുറപ്പെട്ടെന്ന വിശ്വാസത്തില്‍ മൂന്നു മാസത്തേയ്ക്കാണ് നട അടക്കുന്നത്. ഇനി നട തുറക്കുന്നത് കര്‍ക്കിടകം ഒന്നിനാണ്. എരിതേങ്ങ തീ ഇടല്‍, തെക്കുപുറത്ത് ഗുരുതി, തീയാട്ട്, അരിയേറ് എന്നിവ വിഷു ഉത്സവത്തിന്റെ പ്രധാന ചടങ്ങായിരുന്നു. അരിയേറിന്റെ ചടങ്ങുകള്‍ രാത്രി ഒരു മണിക്ക് നടത്തി. എരിതേങ്ങ തീ ഇടല്‍ ചടങ്ങ് നടത്തിയത് ഭക്തജനങ്ങള്‍ വഴിപാടായി സമര്‍പ്പിച്ച നൂറുകണക്കിന് നാളികേരങ്ങള്‍ ഉപയോഗിച്ചാണ്. ക്ഷേത്ര ശ്രീകോവിലില്‍ നിന്നും പകര്‍ന്നെടുത്ത ദീപം ക്ഷേത്രത്തിന് മുന്‍വശത്ത് കൂന കൂട്ടിയ നാളികേരത്തിലേക്ക് ഇണ്ടംതുരുത്തി ഹരിഹരന്‍ നമ്പൂതിരി പകര്‍ന്നു. തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി, ഇണ്ടംതുരുത്തി നീലകണ്ഠന്‍ നമ്പൂതിരി, മുരിങ്ങുറില്ലത്ത് വിഷ്ണു നമ്പൂതിരി, സുബ്രഹ്മണ്യന്‍ നമ്പൂതിരി, ആനത്താനത്ത് ഗോവിന്ദന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. നൂറുകണക്കിന് ഭക്തരും ചടങ്ങില്‍ പങ്കെടുത്തു.