Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു
25/01/2016

ദേശീയ ഉപഭോക്തൃ ദിനാചരണത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികള്‍ക്കായി താലൂക്ക്, ജില്ലാതലത്തില്‍ ഉപഭോക്തൃ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി വൈക്കം താലൂക്കില്‍ ഹൈസ്‌കൂള്‍ തലത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി കാര്‍ട്ടൂണ്‍, കളറിംഗ്, ഉപന്യാസം, പ്രസംഗം, ക്വിസ്, നാടകം എന്നീ വിഭാഗങ്ങളില്‍ ഫെബ്രുവരി 6ന് വൈക്കം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ വെച്ച് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. നാടക മത്സരത്തില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹരാകുന്നവര്‍ക്ക് 3000 രൂപയും, രണ്ടാം സ്ഥാനക്കാര്‍ക്ക് 2000 രൂപയും സമ്മാനമായി നല്കുന്നു. മററിനങ്ങളിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് 500 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 300 രൂപയും സമ്മാനമായി നല്കുന്നു. മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികളുടെ പേരുവിവരം സ്‌കൂള്‍ അധികൃതര്‍ ജനുവരി 30-നുള്ളില്‍ അറിയിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04829-231269 എന്ന നമ്പരില്‍ ബന്ധപ്പെടുക.