Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നന്മയുടെ കൈനീട്ടവുമായി ഫെയ്‌സ്ബുക്ക് വനിതാകൂട്ടായ്മ
17/04/2018
പുഷ്പവല്ലിയ്ക്ക് ആഗ്നേയ അംഗങ്ങളായ നീലിമ അരുണ്‍, ബിന്ദു മനോജ് എന്നിവര്‍ കാര്‍ഷിക നഴ്‌സറിക്ക് ആവശ്യമായ ചെടികള്‍ കൈമാറുന്നു.

തലയോലപ്പറമ്പ്: നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒരുകൂട്ടം സ്ത്രീകള്‍ നന്മയുടെ വെളിച്ചം കൊളുത്തിയതിന്റെ സമാശ്വാസത്തിലാണ് മിഠായിക്കുന്നം കാക്കനാട് പരേതനായ ശശീന്ദ്രന്റെ ഭാര്യ പുഷ്പവല്ലി. അപൂര്‍വ ജനിതകരോഗത്തിന് അടിമപ്പെട്ടിരിക്കുന്ന ശശീന്ദ്രന്റെ കുടുംബത്തിലെ ഏഴു പുരുഷന്‍മാര്‍ ഇതേ രോഗം ബാധിച്ച് ഇതിനോടകം മരണപ്പെട്ടിട്ടുണ്ട്. രോഗബാധിതനായ മകന്റെ ചികിത്സയ്ക്കായി ഒരു വഴിയുമില്ലാതെ കഷ്ടപ്പെടുകയായിരുന്ന പുഷ്പവല്ലിയ്ക്ക് സഹായഹസ്തവുമായാണ് സ്ത്രീകൂട്ടായ്മ രംഗത്തുവന്നിരിക്കുന്നത്. കഷ്ടപ്പാടുകള്‍ക്കിടയില്‍ ജീവിതം നിലനിര്‍ത്താന്‍ പുഷ്പവല്ലിക്ക് ഒരു ചെറിയ വരുമാന മാര്‍ഗമെന്ന നിലയില്‍ 'ആഗ്‌നേയ' എന്ന ഫെയ്‌സ് ബുക്ക് സ്ത്രീ കൂട്ടായ്മ ഒരു ചെറിയ കാര്‍ഷിക നഴ്‌സറി തുടങ്ങാനുളള അലങ്കാര ചെടികളും, ഫലവൃക്ഷത്തൈകളും കൈമാറി. ആഗ്‌നേയ ഗ്രൂപ്പ് അംഗങ്ങളായ നീലിമ അരുണ്‍, ബിന്ദു മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്നദ്ധ പ്രവര്‍ത്തനം. ആഗ്നേയ നടത്തിയ 'പെണ്ണടയാളങ്ങള്‍' എന്ന പുസ്തക പ്രകാശന ചടങ്ങില്‍ വെച്ചായിരുന്നു ഈ സ്‌നേഹസമ്മാനത്തിന്റെ ആദ്യചുവടുവെയ്പ്. ഈ കുടുംബത്തിന്റെ ദുരവസ്ഥയില്‍ ഇവര്‍ക്ക് വേണ്ടത് സുമനസ്സുകളുടെ സഹായമാണ്. പുഷ്പ ഹോംഗാര്‍ഡന്‍സ് എന്നപേരില്‍ പാലാംകടവില്‍ ആരംഭിച്ച ഈ നഴ്‌സറി ഒരു ജീവിതത്തിന്റെ താങ്ങുകൂടിയാണ്.