ഷോപ്പിംഗ് കോംപ്ലക്സിന്റെ ശിലാസ്ഥാപനം നടത്തി
17/04/2018
ഇടയാഴം 119-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖ നിര്‍മ്മിക്കുന്ന നവതി സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ് നിര്‍വ്വഹിക്കുന്നു.
വൈക്കം: വെച്ചൂര്‍ ബണ്ട്റോഡ് ജംഗ്ഷനില്‍ ഇടയാഴം 119-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗം നവതി സ്മാരകമായി നിര്‍മ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിന്റെ ശിലാസ്ഥാപനം യൂണിയന് പ്രസിഡന്റ് ബിനേഷ് പ്ലാത്താനത്ത് നിര്‍വ്വഹിച്ചു. നിര്‍മ്മാണചിലവ് ഇരുപത്തിയഞ്ചു ലക്ഷം രൂപയാണ്. ശാഖാ പ്രസിഡന്റ് ജയകുമാര്‍ ചക്കാല അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റജിമോന്‍ വടക്കേടത്ത്, വൈസ് പ്രസിഡന്റ് ജിനി നെടുമുറി, എം.ആര് മനോജ്, ജി.എസ് ബൈജു എന്നിവര്‍ പ്രസംഗിച്ചു. തന്ത്രി കുമരകം ഗോപാലന് ചടങ്ങിന് മുഖ്യകാര്‍മ്മികത്വം വഹിച്ചു.