Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലളിതാസഹസ്രനാമജ്ഞാന യജ്ഞവും ശ്രീചക്രപൂജയും
17/04/2018
വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ലളിതാ സഹസ്രനാമ ജ്ഞാന യജ്ഞത്തിന്റെ ദീപപ്രകാശനം ശബരിമല മുന്‍മേല്‍ശാന്തി ഇടമന ദാമോദരന്‍ പോറ്റി നിര്‍വ്വഹിക്കുന്നു.

വൈക്കം: ലളിതാസഹസ്രനാമജ്ഞാന യജ്ഞവും ശ്രീചക്രപൂജയും നടത്തി. വിശ്വഹിന്ദു പരിഷത്ത് വൈക്കം ശാഖയുടെ കീഴിലുള്ള ലളിതാസഹസ്രനാമ സമിതിയുടെ നേതൃത്വത്തിലാണ് ചടങ്ങ് നടത്തിയത്. ആറാട്ടുകുളങ്ങരയില്‍ നടത്തിയ ചടങ്ങ് ശബരിമല മുന്‍മേല്‍ ശാന്തി ഇടമന ദാമോദരന്‍ പോറ്റി ഉദ്ഘാടനം ചെയ്തു. പ്രശാന്തന്‍ മണിദ്വീപം മുഖ്യകാര്‍മ്മികത്വം വഹിച്ചു. എസ്.എന്‍.വി വിജയകുമാര്‍, രവീന്ദ്രന്‍ നായര്‍, എം.പി മുകുന്ദന്‍, എസ്.അരവിന്ദാക്ഷന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഉച്ചയ്ക്ക് അന്നദാനവും ശേഷം ലളിതാസഹസ്രനാമ ബോധനയജ്ഞവും നടത്തി.