Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംസ്‌കാരസാഹിതി കലാജാഥയ്ക്ക് സ്വീകരണം നല്‍കും.
17/04/2018

വൈക്കം: കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍ നയിക്കുന്ന ജനമോചനയാത്രയുടെ മുന്നോടിയായി നടത്തുന്ന സംസ്‌കാരസാഹിതി കലാജാഥയ്ക്ക് 19ന് വൈകിട്ട് മൂന്ന് മണിക്ക് തലയോലപ്പറമ്പില്‍ സ്വീകരണം നല്‍കും. ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന കലാജാഥയില്‍ തെരുവുനാടകം, ഓട്ടന്‍തുള്ളല്‍, കവിയരങ്ങ് എന്നീ പരിപാടികള്‍ ഉണ്ടാകും. വൈക്കം നിയോജകമണ്ഡലം ചെയര്‍മാന്‍ കെ.ആര്‍ സുശീലന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ ഷിബു, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി എം.കെ സുനില്‍, ജനറല്‍ സെക്രട്ടറി പി.ജി ഷാജിമോന്‍, ജില്ലാ ഭാരവാഹികളായ ബി.ചന്ദ്രശേഖരന്‍, കെ.കെ സചിവോത്തമന്‍, മണ്ഡലം ഭാരവാഹികളായ .സി.വി ഡാങ്കേ, ജോണ്‍ തറപ്പേല്‍ എന്നിവര്‍ പ്രസംഗിച്ചു.