Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീനാരായണ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനകര്‍മ്മം നടത്തി
17/04/2018

വൈക്കം: തലയോലപ്പറമ്പ് എസ്.എന്‍.ഡി.പി യൂണിയനിലെ കരിപ്പാടം 4157 എസ്.എന്‍.ഡി.പി ശാഖയില്‍ ശാഖാ വനിതാസംഘം, ഗുരുദീപം പുരുഷസ്വയം സഹായ സംഘം എന്നിവര്‍ സംയുക്തമായി നിര്‍മ്മിച്ച ശ്രീനാരായണ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനകര്‍മ്മം യൂണിയന്‍ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു നിര്‍വഹിച്ചു. ശാഖാ പ്രസിഡന്റ് ഇ.ആര്‍ നടേശന്‍ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി എം.പി സജീവ് സ്വാഗതമാശംസിച്ചു. ഇതോടനുബന്ധിച്ചു നടന്ന സമ്മേളനം യൂണിയന്‍ പ്രസിഡന്റ് ഇ.ഡി പ്രകാശന്‍ ഉദ്ഘാടനം ചെയ്തു. യോഗം അസിസ്റ്റന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വി.എസ് രവിയെ ശാഖാ ഭാരവാഹികള്‍ പൊന്നാടയണിയിച്ച് ആദരിച്ചു. വനിതാസംഘം യൂണിയന്‍ സെക്രട്ടറി സുലഭ സജീവ് മുഖ്യപ്രഭാഷണം നടത്തി. യോഗത്തില്‍ രഞ്ജിത്ത് മഠത്തില്‍, ഇ.കെ തങ്കപ്പന്‍, സുമ സജീവ്, ശോഭന വിശ്വംഭരന്‍, കെ.എസ് മോഹന്‍ദാസ്, ശാന്തമ്മ സുകുമാരന്‍, ഇ.ആര്‍ ജയന്‍, സുനില്‍കുമാര്‍, സിത്താര ജയന്‍, ബിന്ദുസാനു, സനോജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സമൂഹ പ്രാര്‍ത്ഥനയും പ്രസാദഊട്ടും നടന്നു.