Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെട്ടിക്കാട്ട് മുക്ക്-നീര്‍പ്പാറ റോഡില്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു.
17/04/2018

വൈക്കം: വെട്ടിക്കാട്ട് മുക്ക്-നീര്‍പ്പാറ റോഡില്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു. ഈ റോഡില്‍ അപകടങ്ങള്‍ കുറയ്ക്കുവാന്‍ ബന്ധപ്പെട്ട അധികാരികള്‍ നാളിതുവരെയായിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാന്‍ പറ്റുന്ന ഒരു സാഹചര്യമല്ല ഇപ്പോള്‍ ഇവിടെ നിലനില്‍ക്കുന്നത്. ആയതിനാല്‍ വെട്ടിക്കാട്ടുമുക്ക് മുതല്‍ നീര്‍പ്പാറ വരെ റോഡിനിരുവശത്തും കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചരിക്കുവാന്‍ ഫുട്പാത്തും, സംരക്ഷണഭിത്തി ആവശ്യമുള്ള വരിക്കാംകുന്ന്, വടകര പ്രദേശങ്ങളില്‍ സംരക്ഷണഭിത്തിയും നിര്‍മ്മിക്കണമെന്നതാണ് പൊതുജനാഭിപ്രായം.