Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജനറല്‍ബോഡി യോഗം
17/04/2018
കേരളാ കോണ്‍ഗ്രസ് (എം) നിയോജകമണ്ഡലം ജനറല്‍ബോഡി യോഗം കെ.എം മാണി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷക താല്‍പ്പര്യം സംരക്ഷിക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണി ആവശ്യപ്പെട്ടു. വൈക്കം ഉള്‍പ്പെടെയുള്ള അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ നെല്ലുസംഭരണത്തിന് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥ കര്‍ഷകരോട് കാണിക്കുന്ന ക്രൂരതയാണെന്നും അദ്ദേഹം പറഞ്ഞു. കേരളാ കോണ്‍ഗ്രസ് (എം) നിയോജകമണ്ഡലം ജനറല്‍ബോഡി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോസ് കെ മാണി എം.പി മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് പോള്‍സണ്‍ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ടി.വി പുരം പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണിയെ കെ.എം മാണി പൊന്നാടയണിയിച്ചു. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, വൈസ് പ്രസിഡന്റ് മാധവന്‍കുട്ടി കറുകയില്‍, തര്വന്‍ മാത്യൂസ്, എബ്രഹം, സിറിയക്, ജോസഫ്, രാജപ്പന്‍, ജോസ്, ഷീല ബിജുമോന്‍, എം.സി എബ്രഹാം, എന്‍.സോമന്‍, ബിജു, റെജി, പോള്‍ അലക്‌സ്, തങ്കമ്മ വര്‍ഗ്ഗീസ്, കെ.എം പൗലോസ്, വക്കച്ചന്‍, ജോണി, ജോയി, കെ.എസ് ബിജുമോന്‍, വി.എം തോമസ്, ലൂക്ക് മാത്യൂ, ബെപ്പിച്ചന്‍, പി.വി കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.