Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇന്നലെ വൈകുന്നേരം പെയ്ത കനത്ത മഴയിലും കാറ്റിലും മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വ്യാപക നാശം.
14/04/2018
ഇന്നലെയുണ്ടായ കനത്ത കാറ്റിലും മഴയിലും മരം കടപുഴകി വീണു തകര്‍ന്ന ഉല്ലല തലയാഴം പടിഞ്ഞാറ് കോണിത്തറ ടോമിയുടെ വീട്

വൈക്കം: ഇന്നലെ വൈകുന്നേരം പെയ്ത കനത്ത മഴയിലും കാറ്റിലും മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വ്യാപക നാശം. നിരവധി വീടുകള്‍ മരങ്ങള്‍ കടപുഴകി വീണു തകര്‍ന്നു. വൈദ്യുതി ലൈനുകളിലേക്കും മരങ്ങള്‍ വീണതിനെ തുടര്‍ന്ന് വൈദ്യൂതി ബന്ധവും താറുമാറായി. നഗരസഭ നാലാം വാര്‍ഡിലെ ചാലപ്പറമ്പ് ഭാഗത്താണ് ഏറെ നാശം വിതച്ചത്. ചാലപ്പറമ്പ് കിഴക്കേ പെരുമ്പള്ളിത്തറ പ്രസന്നകുമാരിയുടെ വീടിന് മുകളിലേക്ക് ആഞ്ഞിലി മരം മറിഞ്ഞു വീണ് വീടിന്റെ ഒരു ഭാഗം തകര്‍ന്നു. നെടുവേലി വിജയന്റെ വീടിന്റെ മുകളിലേയ്ക്ക് പുളിമരം മറിഞ്ഞുവീണ് വീട് ഭാഗികമായി തകര്‍ന്നു. മുണ്ടുതറ ചന്ദ്രന്റെ വീടിന് മുകളിലേക്കും ആഞ്ഞിലി മരം മറിഞ്ഞു വീണു. പട്ടീപ്പറമ്പില്‍ സാബുവിന്റെയും പൊന്നമ്മയുടെയും വീടുകള്‍ മേഞ്ഞ ഷീറ്റുകള്‍ കനത്ത കാറ്റില്‍ പറന്നുപോയി. മരം കടപുഴകി വീണ് ചാലപ്പറമ്പ് കോലോത്തുപറമ്പ് ചന്ദുവിന്റെ വര്‍ക്ക്‌ഷോപ്പ് തകര്‍ന്നു. മുരിയന്‍കുളങ്ങര-പുളിഞ്ചുവട് റോഡില്‍ ആതുരാശ്രമം ഹോസ്റ്റലിന്റെ സമീപം മരങ്ങള്‍ മറിഞ്ഞു വീണു. തലയാഴം കോണിത്തറ ടോമിയുടെ വീടിന് മുകളിലേയ്ക്ക് പുളിമരം മറിഞ്ഞു വീണു. വീട് ഏറെക്കുറെ പൂര്‍ണ്ണമായും തകര്‍ന്നു. ടോമിയുടെ ഭാര്യയും ഒരു മകനും വീട്ടിലുണ്ടായിരുന്നുവെങ്കിലും മരം വീഴുന്നതു കണ്ട് ഓടിയിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്നലെ വൈകുന്നേരം അഞ്ചിന് ആരംഭിച്ച മഴയ്ക്കും കാറ്റിനും രാത്രി വൈകിയാണ് ശമനമുണ്ടായത്