Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭരണാഘടനാ വാരാഘോഷം നാളെ സമാപിക്കും
25/01/2016

ശ്രീമഹാദേവ കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിലെ ഭരണാഘടനാ വാരാഘോഷം നാളെ സമാപിക്കും. കോളേജ് ഡയറക്ടര്‍ പി.ജി.എം.നായര്‍ കാരിക്കോടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വൈക്കം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് ആര്‍.സുധാകാന്ത് ആണ് വാരാഘോഷത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. ഭരണഘടനയെ കുറിച്ചും നിയമ നിര്‍വ്വഹണത്തെ കുറിച്ചും ജനങ്ങള്‍ ബോധവാന്‍മാര്‍ ആകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം സംസാരിച്ചു. നിയമം അറിയില്ല എന്ന കാരണത്താല്‍ ഒരാളും ഒരിക്കലും നിയമ പരിരക്ഷയ്ക്ക് അര്‍ഹനാകുന്നില്ല. നമ്മുടെ ഭരണഘടന അനുശാസിക്കുന്ന പ്രകാരം രാജ്യത്തെ ഓരോ പൗരനും നിയമത്തെ കുറിച്ചും അതനുസരിച്ച് പ്രവര്‍ത്തിക്കുന്നതിലും ബോധവാന്‍മാരായിരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോളേജ് പ്രിന്‍സിപ്പല്‍ ലീനാ നായര്‍, ഡവലപ്പ്‌മെന്റ് കമ്മറ്റി ചെയര്‍മാന്‍ കെ.ജി.ശിവശങ്കരന്‍ നായര്‍, മോഹന്‍ മേനോന്‍, പി.ററി.എ പ്രസിഡന്റ് കുരുവിള അഗസ്റ്റ്യന്‍, അഡ്വ.പി.ആര്‍.പ്രമോദ്, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അനില്‍ വക്കച്ചന്‍, ടിന്റുമോള്‍ അരവിന്ദ്, രാഖി വിജയന്‍, ഷോണിമ എന്നിവര്‍ പ്രസംഗിച്ചു. വൈക്കം ലീഗല്‍ സര്‍വ്വീസ് കമ്മററിയുടെ സഹകരണത്തോടെയാണ് വാരാഘോഷം സംഘടിപ്പിച്ചത്. കുടുംബശ്രീ, സ്വയം സഹായസംഘങ്ങള്‍, തൊഴിലാളികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് പ്രദര്‍ശനം കാണുവാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.