Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദളിത് പീഡനങ്ങള്‍ക്കെതിരെ ജനകീയ കൂട്ടായ്മ നടത്തി.
14/04/2018
താലൂക്ക് കര്‍ഷക തൊഴിലാളി യൂണിയന്‍ ദളിത് പീഡനങ്ങള്‍ക്കെതിരേ നടത്തിയ ജനകീയ കൂട്ടായ്മ കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അന്യജാതിയിലുള്ള ആളെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചതിന്റെ പേരില്‍ പിതാവ് സ്വന്തം മകളെ കുത്തിക്കൊല്ലുന്ന ഭയാനകമായ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും കവി കൂരീപ്പുഴ ശ്രീകുമാര്‍. ദുഷിച്ച ജാത്യഭിമാനമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ജാത്യഭിമാനം വളര്‍ന്നാല്‍ വര്‍ഗ്ഗീയ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും വര്‍ദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി.കെ.എം.യൂ കോട്ടയം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച അംബേദ്കര്‍ ജയന്തി വൈക്കം വ്യാപാരഭവനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കവി. ജാത്യഭിമാനം വെടിഞ്ഞ് മനുഷ്യനെ സൃഷ്ടിച്ച ശ്രീനാരായണ ഗുരുവിന്റെ പേരുപറഞ്ഞു നടക്കുന്ന സംഘടനകള്‍ പോലും മതജാതി പ്രസ്ഥാനങ്ങളുടെ പുറകെയാണ്. സവര്‍ണ്ണഫാസിസ്റ്റുകളുടെ ഭാഷ ആഭാസത്തിന്റെതാണ്. പണ്ട് ബുദ്ധ ഭിക്ഷുക്കളെ ആട്ടിയോടിക്കാനും അവര്‍ ഉപയോഗിച്ചത് ഈ ഭാഷ തന്നെയാണ്. ഹീനമായ മതഗൂഢതന്ത്രങ്ങളാണ് ഇന്ന് കേന്ദ്രഭരണം നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മതാധീത സംസ്‌കാരത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ചവരാണ് അംബേദ്കറെ പോലുള്ളവര്‍. അവരുടെ സ്മരണകള്‍ മനുഷ്യനെ സൃഷ്ടിക്കാനുള്ള പോരാട്ടത്തിലെ കരുത്താകുമെന്നും കൂരീപ്പുഴ പറഞ്ഞു. ബി.കെ.എം.യൂ ജില്ല പ്രസിഡന്റ് പി.സുഗതന്‍ അദ്ധ്യക്ഷത വഹിച്ചു. ടി.എന്‍ രമേശന്‍, എം.ടി ബാബുരാജ്, ജോണ്‍ വി ജോസഫ്, കെ.അജിത്ത്, സി.കെ ആശ എം.എല്‍.എ, മണര്‍കാട് ശശികുമാര്‍, പി.എസ് പുഷ്‌കരന്‍, ഡി. രഞ്ജിത്ത്, പി.കെ കുട്ടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.