Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വ്യാജ പ്രസ് സ്റ്റിക്കറുകള്‍ തടയണം
14/04/2018
കേരളാ ജേര്‍ണലിസ്റ്റ് യൂണിയന്‍ ജില്ലാ പ്രവര്‍ത്തകയോഗം ഏറ്റുമാനൂരില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്യുന്നു.

ഏറ്റുമാനൂര്‍: വ്യാജ പ്രസ് സ്റ്റിക്കര്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്ന് കേരളാ ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ.ജെ.യൂ) ജില്ലാ പ്രവര്‍ത്തകയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഏറ്റുമാനൂര്‍ താര ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പ്രവര്‍ത്തകയോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ബി തമ്പി അദ്ധ്യക്ഷത വഹിച്ചു. ലോക സ്വതന്ത്ര പത്രപ്രവര്‍ത്തക ദിനമായ മെയ് 3ന് പ്രാദേശിക പത്രപ്രവര്‍ത്തക ക്ഷേമനിധി നടപ്പിലാക്കുക, ബോര്‍ഡ് രൂപീകരിക്കുക, പെന്‍ഷനും ആരോഗ്യസുരക്ഷാ പദ്ധതികളും നടപ്പിലാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കെ.ജെ.യൂവിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്കും കളക്‌ട്രേറ്റുകളിലേക്കും നടക്കുന്ന പത്രപ്രവര്‍ത്തക അവകാശ സംരക്ഷണമാര്‍ച്ച് വിജയിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഏപ്രില്‍ ഇരുപതിനകം മേഖലായോഗങ്ങള്‍ പൂര്‍ത്തീകരിക്കും. യോഗത്തില്‍ ആഷിക് മണിയംകുളം, ഷൈജു തെക്കും ചേരില്‍, പി.ഷണ്‍മുഖന്‍, പി.ജോണ്‍സണ്‍, സുഭാഷ് ലാല്‍, അബ്ദുള്‍ ആപ്പാഞ്ചിറ, എസ് ദയാല്‍, ജോസ് ചമ്പക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു. അംബേദ്കര്‍ അവാര്‍ഡ് ജേതാവ് നൗഷാദ് വെമ്പിളിയെ യോഗം ആദരിച്ചു.