Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കട്ടിളവെയ്പ്പ് നടത്തി.
14/04/2018
ആശ്രമം സ്‌കൂള്‍ സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയില്‍ നിര്‍മ്മിക്കുന്ന ആറാമത്തെ വീടിന്റെ കട്ടിളവെയ്പ്പ് നിര്‍മ്മാണ കമ്മറ്റി ചെയര്‍മാന്‍ സി.സുരേഷ്‌കുമാറും ചീഫ് കോ-ഓര്‍ഡിനേറ്റര്‍ പ്രിയാ ഭാസ്‌കറും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു.

വൈക്കം: സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയില്‍പ്പെടുത്തി സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂള്‍ നിര്‍മിക്കുന്ന ആറാമത്തെ വീടിന്റെ കട്ടിളവെയ്പ്പ് നടത്തി. ചടങ്ങിന് നിര്‍മ്മാണ കമ്മറ്റി ചെയര്‍മാന്‍ സി സുരേഷ്‌കൂമാര്‍ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ പ്രിയാ ഭാസ്‌കര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കൊതവറ പടിഞ്ഞാറെ കണ്ണന്തറയിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികളും ഇരട്ട സഹോദരിമാരുമായ അഞ്ജന, അര്‍ച്ചന എന്നിവര്‍ക്കാണ് ആറാമത്തെ വീട് നല്‍കുന്നത്. നിര്‍ദ്ധന കുടുംബത്തില്‍പ്പെട്ട ആറ് വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ വര്‍ഷം വീടു നല്‍കുന്നത്. ആറര ലക്ഷം രൂപ നിര്‍മ്മാണ ചെലവില്‍ 600 സ്‌ക്വയര്‍ഫീറ്റ് ചുറ്റളവിലാണ് ഓരോ വീടും നിര്‍മ്മിക്കുന്നത്. ആശ്രമം സ്‌കൂള്‍, വൈക്കം എസ്.എന്‍.ഡി.പി യൂണിയന്‍, ഓങ്കാരേശ്വരം ദേവസ്വം, എസ്.എന്‍.ഡി.പി ശാഖ, എസ്.പി.സി, ജെ.ആര്‍.സി, എന്‍.എസ്.എസ് യൂണിറ്റ് എന്നീ വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സ്‌കൂള്‍ മാനേജര്‍ പി.വി ബിനേഷ്, ജനറല്‍ കവീനര്‍ വൈ.ബിന്ദു, ട്രഷറര്‍ എന്‍.ബാബുരാജ്, പ്രിന്‍സിപ്പള്‍മാരായ കെ.വി പ്രദീപ്കുമാര്‍, ഷാജി.ടി.കുരുവിള, പ്രധാന അദ്ധ്യാപിക പി.ആര്‍ ബിജി, പി.ടി.എ പ്രസിഡന്റ് ഷാജി മാടയില്‍, മിനി വി അപ്പുക്കുട്ടന്‍, ജിജി, ഷീല, വി.വി ഷാജി, പി.എസ് കരുണാകരന്‍ എന്നിവര്‍ പങ്കെടുത്തു.