Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബ്രഹ്മമംഗലത്തേയ്ക്ക് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസ് അനുവദിക്കണമെന്ന് സി.പി.ഐ ബ്രഹ്മമംഗലം ലോക്കല്‍ കമ്മറ്റി
14/04/2018

വൈക്കം: ബ്രഹ്മമംഗലം പ്രദേശത്തേയ്ക്കുള്ള യാത്രക്ലേശം പരിഹരിക്കുന്നതിന് വൈക്കത്തു നിന്നും ബ്രഹ്മമംഗലത്തേയ്ക്ക് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസ് അനുവദിക്കണമെന്ന് സി.പി.ഐ ബ്രഹ്മമംഗലം ലോക്കല്‍ കമ്മറ്റി ആവശ്യപ്പെട്ടു. ബ്രഹ്മമംഗലം, തുരുത്തുമ്മ, ഏനാദി, വൈപ്പാടംമ്മേല്‍, മണിയംകുന്ന്, ചാലുങ്കല്‍, കരിപ്പാടം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ വര്‍ഷങ്ങളായി യാത്രാക്ലേശം അനുഭവിക്കുകയാണ്. വൈക്കത്തു നിന്നും ആരംഭിച്ച് തലയോലപ്പറമ്പ്- പാലാംകടവ്-തട്ടാവേലി-കരിപ്പാടം-ചാലുങ്കല്‍-ബ്രഹ്മമംഗലം വഴി തുരുത്തുമ്മയില്‍ എത്തി തിരിച്ച് കോട്ടയം മെഡിക്കല്‍ കോളേജിലേക്കെത്തുന്ന തരത്തില്‍ ക്രമീകരിച്ച് ബസ് സര്‍വ്വീസ് ആരംഭിക്കണമെന്ന് സി.പി.ഐ ബ്രഹ്മംഗലം ലോക്കല്‍ കമ്മറ്റി യോഗം അധികാരികളോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയെങ്കിലും അതൊന്നും ഇതുവരെയും ഫലപ്രാപ്തിയിലെത്തിയില്ല. യോഗത്തില്‍ വി.കെ പുഷ്‌കരന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.അജിത്ത്, കെ.എസ് രത്‌നാകരന്‍, കെ.ആര്‍ ചിത്രലേഖ, എം.കെ ശീമോന്‍, ജി.അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.