കേരള ടാക്സി ഡ്രൈവേഴ്സ് ഓര്ഗനൈസേഷന് വൈക്കം സോണ്‍ സമ്മേളനം നടത്തി
13/04/2018
കേരള ടാക്സി ഡ്രൈവേഴ്സ് ഓര്ഗനൈസേഷന് വൈക്കം സോണ്‍ സമ്മേളനം ഡി.വൈ.എസ്.പി സുബാഷ്.കെ.ചേര്‍ത്തല ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം : പലരുടെയും ചിന്തകളും കാഴ്ചപ്പാടുകളും ഒരു കൂട്ടമായ് മാറുമ്പോഴാണ് മഹാപ്രസ്ഥാനങ്ങള്‍ ഉണ്ടാകുന്നത്. ഇത്തരത്തില്‍ രൂപംകൊണ്ട കേരള ടാക്സി ഡ്രൈവേഴ്സ് ഓര്‍ഗനൈസേഷന്റെ ലക്ഷ്യവും ചാരിറ്റി പ്രവര്‍ത്തനവും ശ്ലാഘനീയമാണെന്ന് ഡി.വൈ.എസ്.പി സുബാഷ് കെ.ചേര്‍ത്തല പറഞ്ഞു. കേരള ടാക്സി ഡ്രൈവേഴ്സ് ഓര്ഗനൈസേഷന് വൈക്കം സോണ്‍ സമ്മേളനം ഉദ്ഘാടനം ചെയ്ുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വി.എസ് സുനില്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന രക്ഷാധികാരി രാജേഷ് ചേര്‍ത്തല, സംസ്ഥാന പ്രസിഡന്റ് സ്മാസ് മുഹമ്മദ്, വൈക്കം എം.വി.ഐ പി.സി ചെറിയാന്, എസ്.ഐ മോഹന്‍ദാസ് വെച്ചൂര്‍, റോബി കോട്ടയം, എം.ടി ബിജുമോന്, രാഖി വി നായര്‍ എന്നിവര്‍ പ്രസംഗിച്ചു.