Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പീതാംബരദീക്ഷ ചടങ്ങു നടത്തി
13/04/2018
എസ്.എന്‍.ഡി.പി യൂണിയന്‍ നടത്തുന്ന ശ്രീനാരായണ ദിവ്യപ്രബോധന ധ്യാനത്തിന്റെ ഭാഗമായുള്ള പീതാംബരദീക്ഷ അണിയിക്കല്‍ യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷിന് നല്‍കി ധര്‍മ്മചൈതന്യ സ്വാമികള്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്.എന്‍.ഡി.പി യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ 20ന് ആശ്രമം ഹൈസ്‌കൂള്‍ മൈതാനത്ത് തുടങ്ങുന്ന ശ്രീനാരായണ ദിവ്യപ്രബോധന ധ്യാനത്തില്‍ പങ്കെടുക്കുന്ന ഭക്തര്‍ക്കുള്ള പീതാംബരദീക്ഷ അണിയിക്കല്‍ ചടങ്ങ് യൂണിയന്‍ ഓഡിറ്റോറിയത്തില്‍ നടത്തി. സ്വാമി ധര്‍മ്മചൈതന്യ ഗുരുപൂജ നടത്തിയ ശേഷം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷിന്റെ കയ്യില്‍ പീതാംബരദീക്ഷ അണിയിച്ച് ഉദ്ഘാടനം ചെയ്തു. 54 ശാഖാ യോഗങ്ങളിലെ ശ്രീനാരായണീയര്‍ ചടങ്ങില്‍ പങ്കെടുത്തു. ദിവ്യപ്രബോധന ധ്യാനത്തില്‍ വ്രതശുദ്ധിയോടെയാണ് ഭക്തര്‍ പങ്കെടുക്കുന്നത്. അയ്യായിരം പേര്‍ക്ക് ഇരിപ്പട സൗകര്യമുള്ള യജ്ഞവേദിയാണ് ആശ്രമം സ്‌കൂള്‍ മൈതാനത്ത് ഒരുക്കുന്നത്. ശിവഗിരിമഠം സച്ചിദാനന്ദ സ്വാമികളുടെ നേതൃത്വത്തിലാണ് ധ്യാനം നടക്കുന്നത്. ചടങ്ങില്‍ യൂണിയന്‍ സെക്രട്ടറി എം.പി സെന്‍, ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ പി.പി സന്തോഷ്, രാജേഷ് മോഹന്‍, കെ.വി പ്രസന്നന്‍, ടി.എസ് ബൈജു, വി.വേലായുധന്‍, സുധീര്‍ ഇടവട്ടം, മണി മോഹന്‍, ലൈല ചെല്ലപ്പന്‍ എന്നിവര്‍ പങ്കെടുത്തു.