Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വയംതൊഴില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു
13/04/2018
ടൗണ്‍ 111-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗം നടപ്പാക്കുന്ന വനിതകള്‍ക്കുള്ള സ്വയംതൊഴില്‍ പദ്ധതി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനീഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ടൗണ്‍ 111-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗം നടപ്പാക്കുന്ന വനിതകള്‍ക്കുള്ള സ്വയംതൊഴില്‍ പദ്ധതിയായ തയ്യല്‍ പരിശീലന കേന്ദ്രത്തിന്റെയും കുട്ടികളുടെ ബാലജന പ്രവര്‍ത്തനത്തിന്റെയും ഉദ്ഘാടനം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനീഷ് നിര്‍വ്വഹിച്ചു. ശാഖാ പ്രസിഡന്റ് എം.കെ രമേശ് ബാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ യൂണിയന്‍ സെക്രട്ടറി എം.പി സെന്‍ മുഖ്യപ്രഭാഷണം നടത്തി. യോഗം ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ പി.പി സന്തോഷ്, ശാഖാ സെക്രട്ടറി കെ.കെ വിജയപ്പന്‍, വൈസ് പ്രസിഡന്റ് ലൈലാ ബാലകൃഷ്ണന്‍, വനിതാസംഘം സെക്രട്ടറി ഷീല ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.