Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എതിരേല്‍പ്പ് താലപ്പൊലി നടത്തി.
13/04/2018
മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ വിഷു ഉത്സവത്തിന്റെ ഭാഗമായി ചെമ്മനത്തുകര 1173-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗം നടത്തിയ എതിരേല്‍പ്പ് താലപ്പൊലി.

വൈക്കം: മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ വിഷു ഉത്സവത്തിന്റെ ഭാഗമായി ചെമ്മനത്തുകര 1173-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ എതിരേല്‍പ്പ് താലപ്പൊലി നടത്തി. ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട താലപ്പൊലിക്ക് വാദ്യമേളങ്ങളും ഗജവീരനും അകമ്പടി നല്‍കി. പ്രസിഡന്റ് ശശിധരന്‍ നായര്‍, സെക്രട്ടറി രാജേഷ്.ടി.നായര്‍, ശ്രീകാന്ത്, ഹരിഹരന്‍, ചന്ദ്രന്‍.ജി.നായര്‍, മായാ രാജേന്ദ്രന്‍, ഷീല അനില്‍കുമാര്‍, സിന്ധു രമേശ് എന്നിവര്‍ നേതൃത്വം നല്‍കി. മുത്തേടത്തുകാവ് ക്ഷേത്രത്തിലെ വിഷു ഉത്സവത്തിന്റെ ഭാഗമായി കരയോഗം ആണ്ടുതോറും നടത്തുന്ന ചടങ്ങാണിത്. രാത്രി 12ന് ക്ഷേത്രത്തില്‍ ഭഗവതിയുടെ തിടമ്പ് ആനപ്പുറത്ത് എഴുന്നള്ളിച്ചാണ് എതിരേല്‍പ്പ് നല്‍കിയത്. ഇന്ന് (14ന്) രാത്രി 12ന് ഗരുഡന്‍ തൂക്കങ്ങള്‍ എത്തും. 15ന് പുലര്‍ച്ചെ തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി ശ്രീകോവില്‍ നടയില്‍ കണി ദര്‍ശനമൊരുക്കും.