Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദേവി ഭാഗവത നവാഹയജ്ഞവും പത്താമുദയ മഹോത്സവവും
12/04/2018

വൈക്കം: ശ്രീമുടക്കാരി ദേവീക്ഷേത്രത്തിലെ 7-ാമത് ശ്രീമദ് ദേവി ഭാഗവത നവാഹയജ്ഞവും പത്താമുദയ മഹോത്സവവും 15 മുതല്‍ 24 വരെ നടക്കും. 15ന് രാവിലെ 5ന് വിഷുക്കണി ദര്‍ശനം, രാവിലെ 5.10ന് മുടക്കാരി ദേവീക്ഷേത്രത്തില്‍ നിന്ന് ദീപജ്യോതി പ്രയാണം യജ്ഞവിളംബരം, 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, വൈകിട്ട് 4ന് കാരിക്കോട് ശ്രീധര്‍മ്മശാസ്താഭഗവതി ക്ഷേത്രത്തില്‍ നിന്നും ദീപജ്യോതി പ്രയാണം തിരികെ മുടക്കാരി ക്ഷേത്രത്തിലേക്ക് ഘോഷയാത്രയായി പുറപ്പെടും. 5ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മണയത്താറ്റ് അനില്‍ ദിവാകരന്‍ നമ്പൂതിരി യജ്ഞമണ്ഡപത്തില്‍ ഭദ്രദീപം തെളിയിക്കലും വിഗ്രഹപൂജയും നടത്തും. ശേഷം അനുഗ്രഹ പ്രഭാഷണം, 5.30ന് ആചാര്യവരണം, 5.45ന് കൊടിയേറ്റ്, 6ന് ദേവീമാഹാത്മ്യ പാരായണം, 6.45ന് ദീപാരാധന, 7.15 മുതല്‍ യജ്ഞാചാര്യന്‍ ബ്രഹ്മശ്രീ അവണൂര്‍ ദേവന്‍ നമ്പൂതിരി ശ്രീമദ് ദേവീഭാഗവത മാഹാത്മ്യപ്രഭാഷണം നടത്തും. 16 മുതല്‍ 24 വരെ വൈകിട്ട് 8.45ന് കളമെഴുത്തുംപാട്ടും, 18ന് വൈകിട്ട് 5ന് വിദ്യാഗോപാലപൂജ, 19ന് വൈകിട്ട് 5ന് ഗുരുതിപൂജ, ഗുരുതി ദര്‍ശനം, 21ന് രാവിലെ 9ന് പാര്‍വ്വതീപരിണയ ഘോഷയാത്ര, 23ന് രാവിലെ 8.30ന് തുളസീപൂജ, വൈകിട്ട് 5ന് കുമാരിപൂജ, 24ന് രാവിലെ 10ന് അവഭൃഥസ്‌നാനം, 10.30ന് യജ്ഞസമര്‍പ്പണം, ആചാര്യദക്ഷിണ, 11ന് സര്‍പ്പപൂജ, വൈകിട്ട് 7.20ന് സാമ്പ്രദായിക ഭജന്‍സ്, 8.30ന് ക്ഷേത്രം തന്ത്രിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വലിയ ഗുരുതി എന്നിവയാണ് പ്രധാന പരിപാടികള്‍.