Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൊമന്റോ നല്‍കി ആദരിക്കും.
12/04/2018

വൈക്കം: പുരോഗമന കലാസാഹിത്യസംഘം ഉദയനാപുരം ഈസ്റ്റ് മേഖല കമ്മറ്റിയുടെ മേഖല കണ്‍വെന്‍ഷനില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ അബ്രാഹ്മണ വിഭാഗത്തില്‍ നിന്ന് ദേവസ്വം ബോര്‍ഡ് ക്ഷേത്രപൂജാരിയായി തെരഞ്ഞെടുത്ത ജീവന്‍.ജി, വൈലോപ്പിള്ളി സംസ്‌കൃതഭവന്‍ സംസ്ഥാന ഡയറക്ടര്‍ ബോര്‍ഡ് അംഗമായി തെരഞ്ഞെടുത്ത പ്രശസ്ത നാടകനടന്‍ പ്രദീപ് മാളവിക, കോഴിക്കോട് ശാന്താദേവീ പുരസ്‌കാരം, അക്ഷരബന്ധു പുരസ്‌ക്കാരം എന്നീ ബഹുമതികള്‍ നേടിയ സാഹിത്യകാരന്‍ സുബ്രഹ്മണ്യന്‍ അമ്പാടി എന്നിവരെ ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മൊമന്റോ നല്‍കി ആദരിക്കും. നാളെ വൈകിട്ട് 5ന് പുത്തന്‍പാലം (മുട്ടുങ്കല്‍) കലാഭവന്‍ മണിനഗറില്‍ നടക്കുന്ന സമ്മേളനത്തില്‍ വെച്ചാണ് ആദരിക്കുന്നത്.