Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മെയ്ദിനം ആഘോഷിക്കും.
12/04/2018

വൈക്കം: എ.ഐ.ടി.യു.സി നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ മെയ്ദിനം ആഘോഷിക്കും. രാവിലെ പത്തിന് വൈക്കം ടൗണില്‍ മെയ്ദിന റാലി, പൊതുസമ്മേളനം എന്നിവ സംഘടിപ്പിക്കും. ആഘോഷപരിപാടികളുടെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഐ.ടി.യു.സി സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം ടി.എന്‍ രമേശന്‍ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ഭാരവാഹികളായി ഡി.രഞ്ജിത്കുമാര്‍ (പ്രസിഡന്റ്), കെ.എസ് രത്‌നാകരന്‍ (ജനറല്‍ സെക്രട്ടറി), കെ.അജിത്ത് (ട്രഷറര്‍) എന്നിവരടങ്ങുന്ന 51 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും 251 അംഗ ജനറല്‍ കൗണ്‍സിലും തെരഞ്ഞെടുത്തു.