Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍
12/04/2018

വൈക്കം: വെച്ചൂര്‍ പഞ്ചായത്ത് പരിധിയില്‍ 2017-18ല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കാത്തവര്‍ക്കും പുതുതായി അക്ഷയ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും 2014 മുതല്‍ കാര്‍ഡ് പുതുക്കാന്‍ കഴിയാത്തവര്‍ക്കും 16നും 17നും ഇടയാഴം രുഗ്മിണി കല്യാണമണ്ഡപത്തില്‍ അവസരം ഉണ്ടായിരിക്കുന്നതാണെന്ന് പ്രസിഡന്റ് അറിയിച്ചു.

 

വൈക്കം: വൈക്കം നഗരസഭ-പരിധിയിലുള്ള ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് പുതുക്കാന്‍ സാധിക്കാത്തവര്‍ക്കായി മൂന്നാംഘട്ട പരിപാടിയായി ഏപ്രില്‍ 17, 18 തീയതികളില്‍ വൈക്കം ടൗണ്‍ എല്‍.പി.എസില്‍ വച്ച് പുതുക്കി നല്‍കുന്നതായിരിക്കും. 2014 മുതല്‍ ഇന്‍ഷ്വറന്‍സ് കാര്‍ഡ് പുതുക്കാന്‍ പറ്റാത്തവര്‍ക്കും, പുതിയതായി കാര്‍ഡ് എടുക്കാന്‍ ആഗ്രഹിക്കുന്നവരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.