Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീനാരായണ വിജ്ഞാനോത്സവം പഠനക്യാമ്പ് നടത്തി
11/04/2018

വൈക്കം: കെ.ആര്‍ നാരായണന്‍ സ്മാരക എസ്.എന്‍.ഡി.പി യോഗം തലയോലപ്പറമ്പ് യൂണിയന്‍ വനിതാസംഘത്തിന്റെ നേതൃത്വത്തില്‍ 10 വയസ്സുമുതല്‍ 20 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി നടത്തിയ ശ്രീനാരായണ വിജ്ഞാനോത്സവം പഠനക്യാമ്പ് കേന്ദ്രവനിതാസംഘം പ്രസിഡന്റ് കെ.പി കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി എസ്.ഡി സുരേഷ്ബാബു ഭദ്രദീപപ്രകാശനം നിര്‍വഹിച്ചു. വനിതാസംഘം പ്രസിഡന്റ് പത്മിനി തങ്കപ്പന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രസിഡന്റ് ഇ.ഡി പ്രകാശന്‍, വിഷ്ണു ആച്ചേരില്‍, സുലഭ സജീവ്, വിജയന്‍ പാറയില്‍, സുരേഷ് തുണ്ടത്തില്‍, മഞ്ചുസജി, ഉഷ തങ്കന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വ്യക്തിത്വവികസനവും സ്വഭാവരൂപീകരണവും എന്ന വിഷയത്തില്‍ കെ.വി അനൂപ് ക്ലാസ്സെടുത്തു.