Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തെ വിവിധ പദ്ധതികള്‍ക്ക് പന്ത്രണ്ടു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സി.കെ ആശ എം.എല്‍.എ
10/04/2018

വൈക്കം: വൈക്കത്തെ വിവിധ പദ്ധതികള്‍ക്ക് പന്ത്രണ്ടു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സി.കെ ആശ എം.എല്‍.എ അറിയിച്ചു. നാനാടം-തുറുവേലിക്കുന്ന് റോഡ് നിര്‍മ്മാണത്തിന് 7 കോടി രൂപ, തലയോലപ്പറമ്പ്, വൈക്കം-പൂത്തോട്ട റോഡില്‍ വിവിധ നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് 1.52 കോടി രൂപ, മറവന്തുരുത്ത് ഗവണ്‍മെന്റ് യൂ.പി സ്‌കൂള്‍ കെട്ടിട നിര്‍മ്മാണത്തിന് ഒരു കോടി രൂപ, ടി.വി പൂരം ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ കെട്ടിട നിര്‍മ്മാണത്തിന് 50 ലക്ഷം, പള്ളിപ്രത്തുശ്ശേരി പള്ളിപ്പാലത്തിന് 40 ലക്ഷം, വലിയകവല-ബോട്ടുജെട്ടി റോഡ് ബി.എം.ബി.സിയാക്കല്‍ പ്രവൃത്തിക്ക് 75 ലക്ഷം, വൈക്കം കാലാക്കല്‍ ക്ഷേത്രത്തി ന് സമീപവും ടി.വി പുരം എസ്.ബി.ടി കവലയിലും ഓടനിര്‍മ്മാണത്തിന് 25 ലക്ഷം, വെച്ചൂര്‍ അച്ചിനകം മത്തുങ്കല്‍ റോഡ് നിര്‍മ്മാണത്തിന് 15 ലക്ഷം, മറവന്‍തുരുത്ത് കണ്ണംകുളത്ത് കടവ്-തൈപ്പറമ്പ് റോഡ് നിര്‍മ്മാണത്തിന് 10 ലക്ഷം, മറവന്‍തുരുത്ത് പോത്താറപ്പടി-ചിറേക്കടവ് റോഡിന് 12 ലക്ഷം എന്നിങ്ങനെ വിവിധ പദ്ധതികള്‍ക്കാണ് ഭരണാനുമതിയായത്. ഈ പദ്ധതികള്‍ അടിയന്തിരമായി നടപ്പിലാക്കുവാന്‍ വേണ്ട നിര്‍ദ്ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയതായി എം.എല്‍.എ അറിയിച്ചു.