വാര്‍ഷികവും കുടുംബസംഗമവും
10/04/2018
ഹരിത റസിഡന്‍സ് അസോസിയേഷന്റെ വാര്‍ഷികത്തിന്റെയും കുടുംബസംഗമത്തിന്റെയും ദീപ പ്രകാശനം മുതിര്‍ന്ന അംഗം എല്‍.ഇന്ദിര മഴുവഞ്ചേരി നിര്‍വ്വഹിക്കുന്നു.
വൈക്കം: ഹരിത റസിഡന്‍സ് അസോസിയേഷന്റെ വാര്‍ഷികവും കുടുംബസംഗമവും എം.ജി യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ചന്ദ്രബാബു എടാടന്‍ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിന്റെ ദീപ പ്രകാശനം മുതിര്‍ന്ന അംഗം എല്‍.ഇന്ദിര മഴുവഞ്ചേരി നിര്‍വ്വഹിച്ചു. സപ്തതിയുടെ നിറവിലെത്തിയ 30 അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. വൈക്കം മാനേജ്മെന്റ് അസ്സോസിയേഷന് ജനറല്‍ സെക്രട്ടറി അനില്‍ മഴുവഞ്ചേരി, ഡോക്ടര്‍ ഡി. രാജേന്ദ്രന്, ഷേര്‍ലി ജയപ്രകാശ്, ജീവന് ശിവറാം, പി.വി ഗോപാലകൃഷ്ണന്, അമ്പിക ദിലീപ്, പി.എം സന്തോഷ് കുമാര്‍, ടി.ആര്. സുരേഷ്, ശ്രീദേവി ജി.നായര്‍ എന്നിവര്‍ പ്രസംഗിച്ചു.