Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
12 മാസവും കായ്ക്കുന്ന മൂവാണ്ടന്‍ മാവ്.
25/01/2016
എല്ലാ മാസവും കായ്ക്കുന്ന പാലാക്കരി ഫിഷ് ഫാമിലെ മൂവാണ്ടന്‍ മാവ്.

ചെമ്പ് കാട്ടിക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യഫെഡിന്റെ പാലാക്കരി ഫിഷ് ഫാമിന്റെ ഏററവും വലിയ പ്രത്യേകതയാണ് 12 മാസവും കായ്ക്കുന്ന മൂവാണ്ടന്‍ മാവ്. എല്ലാ സമയവും മാവില്‍ നിറയെ മാങ്ങകളാണ് ഉണ്ടാകുന്നത്. സന്ദര്‍ശകരെല്ലാം ഈ കാഴ്ച കണ്ട് ഏറെ ആനന്ദത്തോടെയാണ് മടങ്ങുന്നത്. കായലിനോട് ചേര്‍ന്നു നില്‍ക്കുന്ന മാവില്‍ എപ്പോഴും മാങ്ങയുണ്ടാകുന്നത് ആദ്യമൊക്കെ ആരും കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫാം മാനേജരായി ചുമതലയെടുത്ത കെ.ജെ സാമുവലിന്റെ നിരീക്ഷണത്തിലാണ് മാവിന്റെ വ്യത്യസ്തത മനസ്സിലാകുന്നത്. ഫാമിലെത്തുന്നവരെല്ലാം മാങ്ങയുടെ രുചിയറിഞ്ഞാണ് പോകുന്നത്. അടുക്കളയില്‍ അച്ചാറുണ്ടാക്കാനും വിനോദസഞ്ചാരികളായി എത്തുന്നവര്‍ക്ക് പഴുപ്പിച്ചു നല്‍കാനുമെല്ലാമാണ് മാങ്ങ ഉപയോഗിക്കുന്നത്.