Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള പുലയര്‍ മഹാസഭയുടെ 47 - ാമത് സംസ്ഥാന സമ്മേളനം മെയ് 2, 3, 4 തീയതികളില്‍ വൈക്കത്ത്
10/04/2018
കെ.പി.എം.എസ് സംസ്ഥാനസമ്മേളന സ്വാഗതസംഘം ഓഫീസ് സംസ്ഥാന പ്രസിഡന്റ്് എന്‍.കെ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള പുലയര്‍ മഹാസഭയുടെ 47 - ാമത് സംസ്ഥാന സമ്മേളനം മെയ് 2, 3, 4 തീയതികളില്‍ വൈക്കത്ത് നടത്തും. നടത്തിപ്പിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് എന്‍.കെ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ വി. സി തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറിയേറ്റ് അംഗം എസ്.രാജപ്പന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.കെ ബാബു, പി.പി രാജന്‍, കെ.പി.എം.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുജാത ശിവന്‍, ജില്ലാ സെക്രട്ടറി പി.അനില്‍ കുമാര്‍, വി.ജയകുമാര്‍, കെ.രാജു, വി.കെ സോമന്‍, ഉഷ മുരളീധരന്‍, സി.പി കുഞ്ഞന്‍ എന്നിവര്‍ പ്രസംഗിച്ചു.