Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മികവുത്സവം നടത്തി.
10/04/2018
വൈക്കം സെന്റ് ലിറ്റില്‍ തെരേസാസ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ മികവുത്സവം തലയാഴം പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ജ്‌രാജ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വിദ്യാര്‍ത്ഥികളുടെ പാഠ്യ-പാഠ്യേതര മികവുകള്‍ പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി വൈക്കം സെന്റ് ലിറ്റില്‍ തെരേസാസ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ മികവുത്സവം നടത്തി. കൂവം-മോസ്‌കോ റോഡില്‍ പുതുശ്ശേരില്‍ തിരുമേനിയുടെ വസതിയില്‍ നടത്തിയ 'മികവ് 2018'ന്റെ ഉദ്ഘാടനം തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച്്രാജ് നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഡോ. പോള്‍ ചിറ്റിനപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്് അംഗം പി.സുഗതന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് എം.വൈ ജയകുമാരി, പി.ടി.എ പ്രസിഡന്റ് എം.പി. മുരളീധരന്‍, ടി.കെ മിനി, സന്ധ്യ അനീഷ്, സാബു ചെങ്ങളത്ത്്, പ്രിന്‍സിപ്പാള്‍ സി. ജെ ലിസിയമ്മ, പ്രധാന അധ്യാപിക ആന്‍സി ജേക്കബ്്, സേതു സതീഷ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളുടെ മികവ് അവതരണവും നടന്നു.